വ്യവസായ ഭൂമി കുംഭകോണം ! മുൻ പഞ്ചാബ് മന്ത്രി സുന്ദർ ശ്യാം അറോറയുടെ വസതിയിൽ ഇഡി റെയ്ഡ്

ഹോഷിയാർപൂർ : വ്യവസായ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ മുൻ പഞ്ചാബ് കാബിനറ്റ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുന്ദർ ശ്യാം അറോറയുടെ ഹോഷിയാർപൂരിലെ വസതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷാ അകമ്പടിയോടെ തിങ്കളാഴ്ച പുലർച്ചെ മുതലാണ് ചണ്ഡീഗഡിൽ നിന്നുള്ള ഇഡി സംഘം പരിശോധന ആരംഭിച്ചത്.

വ്യവസായ ആവശ്യത്തിനായി അനുവദിച്ച ഭൂമി സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിക്ക് വീതിച്ചു നൽകിയതിലും ടൗൺഷിപ്പ് നിർമ്മിക്കാൻ അനുമതി നൽകിയതിലും വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് പഞ്ചാബ് വിജിലൻസ് ബ്യൂറോ എടുത്ത കേസിന്റെ തുടർച്ചയായാണ് ഇഡി നടപടി. 2023-ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ അറോറയ്ക്ക് പുറമെ ഐഎഎസ് ഉദ്യോഗസ്ഥയായ നീലിമ, 10 സർക്കാർ ഉദ്യോഗസ്ഥർ, റിയൽ എസ്റ്റേറ്റ് കമ്പനിയായ ഗുൽമോഹർ ടൗൺഷിപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമകൾ എന്നിവർ പ്രതിപ്പട്ടികയിലുണ്ട്.

1987-ൽ ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്കായി അനുവദിച്ച 25 ഏക്കർ ഭൂമിയാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി 125 ചെറിയ പ്ലോട്ടുകളാക്കി മാറ്റാൻ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന സുന്ദർ ശ്യാം അറോറയുടെ ഇടപെടലിലൂടെ അനുമതി നൽകിയത്. ബന്ധപ്പെട്ട വകുപ്പുകളുടെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ മുൻകൂർ അനുമതിയില്ലാതെ ത വ്യാജ രേഖകൾ ചമച്ചാണ് ഉദ്യോഗസ്ഥ തലത്തിൽ ഇതിന് അനുമതി നൽകിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ അനധികൃത ഇടപാടിലൂടെ സംസ്ഥാന സർക്കാരിന് 1.23 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഈ കേസിൽ പഞ്ചാബ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ (പി.എസ്.ഐ.ഡി.സി) ഏഴു ഉദ്യോഗസ്ഥർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരിട്ട് അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles