ഭൗമാന്തരീക്ഷത്തിലേക്ക് നാസയുടെ ബഹിരാകാശ ദൂരദർശിനി പതിക്കുന്നു! ഭീഷണി മേഖലയിൽ മുംബൈയും ഹൈദരാബാദും ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട്

നാസയുടെ 1.5 ടൺ ഭാരമുള്ള ‘നീൽ ഗെഹ്‌റൽസ് സ്വിഫ്റ്റ് ഒബ്‌സർവേറ്ററി’ ബഹിരാകാശ ദൂരദർശിനി നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിക്കുന്നു. 2004 നവംബറിലാണ് ഗാമാ റേ വിസ്ഫോടനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കായി നാസ ഈ ദൂരദർശിനി വിക്ഷേപിച്ചത്. രണ്ട് വർഷത്തെ ദൗത്യത്തിനായി അയച്ച ഈ പേടകം 22 വർഷത്തോളം വിജയകരമായി സേവനം അനുഷ്ഠിച്ച ശേഷമാണ് ഇപ്പോൾ പ്രവർത്തനം നിർത്തി ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ ടെലിസ്കോപ്പ് ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമെന്നാണ് കണക്കാക്കുന്നത്. പതിക്കുന്നതിനിടെ ഭൂരിഭാഗം ഭാഗങ്ങളും കത്തിച്ചാമ്പലാകുമെങ്കിലും 100 കിലോയോളം വരുന്ന വലിയ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

നാസയുടെ കണക്കുകൂട്ടലുകൾ പ്രകാരം തെക്കൻ അക്ഷാംശം 20.6 നും വടക്കൻ അക്ഷാംശം 20.6 നും ഇടയിലുള്ള ഭൂമധ്യരേഖാ പ്രദേശങ്ങളിലാണ് അവശിഷ്ടങ്ങൾ പതിക്കാൻ സാധ്യതയുള്ള മേഖലയായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, ആഫ്രിക്ക, ഓസ്ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, തെക്കേ അമേരിക്ക എന്നീ ഭൂവിഭാഗങ്ങൾ ഈ അതിർത്തിയിലാണ് ഉൾപ്പെടുന്നത്. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ ഭൂപടമനുസരിച്ച് ദമാൻ മുതൽ ഒഡീഷയിലെ കട്ടക്ക് വരെയുള്ള രേഖയ്ക്ക് തെക്കോട്ടുള്ള പ്രദേശങ്ങൾ ഈ ജാഗ്രതാ മേഖലയിലാണ്. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങൾ ഈ പരിധിയിലാണ് വരുന്നത് .

അതേസമയം, ജാഗ്രതാ മേഖലയിലാണെന്നതിനനുസരിച്ച് ഈ നഗരങ്ങളിൽ നേരിട്ട് അവശിഷ്ടങ്ങൾ പതിക്കുമെന്ന് അർത്ഥമില്ലെന്നും പേടകത്തിന്റെ സഞ്ചാരപഥത്തെ ആശ്രയിച്ചായിരിക്കും പതനസ്ഥാനമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഭൂമിയുടെ 70 ശതമാനവും സമുദ്രമായതിനാൽ ഉപഗ്രഹ അവശിഷ്ടങ്ങൾ കടലിൽ പതിക്കാനാണ് ഏറ്റവും കൂടുതൽ സാധ്യതയെന്നും മനുഷ്യർക്ക് അല്ലെങ്കിൽ കെട്ടിടങ്ങൾക്ക് അപകടമുണ്ടാകാനുള്ള സാധ്യത വളരെ അപൂർവ്വമാണെന്നും ആസ്ട്രോ ഫിസിസിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. ഐ.എസ്.ആർ.ഒയുടെ ശ്രീഹരിക്കോട്ടയിലുള്ള ‘മൾട്ടി-ഒബ്ജക്റ്റ് ട്രാക്കിംഗ് റഡാർ’ വഴി ബഹിരാകാശ അവശിഷ്ടങ്ങളെ നിരീക്ഷിക്കാറുണ്ടെങ്കിലും നാസയുടെ സ്വിഫ്റ്റ് ടെലിസ്കോപ്പിന്റെ പതനം നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles