യുഡിഎഫ് സർക്കാർ അധികാരമേറ്റ് ആറു മാസം തികയുമ്പോൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ കേട്ട് ജനങ്ങൾ പൊട്ടി ചിരിക്കുകയാണ്. വയസാം കാലത്ത് സർക്കാരിനെതിരെ അഴിമതിയും സ്വജനപക്ഷപാതവും ആരോപിക്കുന്ന വിജയന്റെ കുന്തളിപ്പ് തികഞ്ഞ കള്ളത്തരമാണ്. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന വിജയന് , താൻ അധികാരത്തിലിരുന്നപ്പോൾ കേരളത്തിലെ സാധാരണക്കാരോട് കാണിച്ച ക്രൂരതകൾ ഇത്ര വേഗം മറന്നുപോവാൻ അൽഷ്യമെഷസ് രോഗം പിടിപെട്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ധനപ്രതിസന്ധിയെന്ന വ്യാജപ്രതീതി സൃഷ്ടിച്ച് കേരളത്തെ വിറ്റുതുലയ്ക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം കേൾക്കുമ്പോൾ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തെ വൻ കടക്കെണിയിലാക്കിയതും വിദേശ കൺസൾട്ടൻസികൾക്ക് കേരളത്തിന്റെ ഭരണസിരാകേന്ദ്രം തീറെഴുതിക്കൊടുത്തതും ജനങ്ങൾക്ക് ഓർമ്മവരും. ജനാധിപത്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും വാചാലരാകുന്ന സിപിഎം നേതൃത്വം, സ്വന്തം പാർട്ടിയുടെ ഭരണകാലത്തെ ഇരുണ്ട ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും.
സ്വകാര്യ കുത്തകകൾക്ക് കേരളത്തിന്റെ സമ്പത്ത് അടിയറവയ്ക്കുന്നു എന്നാണ് വിജയൻറെ പ്രധാന ആരോപണം. എന്നാൽ മുതലാളിത്തത്തെ എതിർക്കുന്നുവെന്ന് പ്രസംഗിക്കുകയും പ്രായോഗിക തലത്തിൽ കൊടിയ മുതലാളിത്തം നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയാണ് ഈ വിജയന്റേത് എന്ന് കൂടി ആലോചിക്കണം. സ്പ്രിംക്ലർ വിവാദത്തിലൂടെ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ വിദേശ കമ്പനിക്ക് വിൽക്കാൻ ശ്രമിച്ചതും, ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ കേരളത്തിന്റെ സമുദ്രസമ്പത്ത് വിദേശ കുത്തകകൾക്ക് തീറെഴുതാൻ നോക്കിയതും വിജയൻറെ നാറിയ ഭരണകാലത്താണ് എന്ന സത്യം അവർക്ക് നിഷേധിക്കാൻ കഴിയുമോ? കിഫ്ബിയുടെ പേരിൽ വലിയ സാമ്പത്തിക ബാധ്യതകൾ വരുത്തിവെച്ച് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർത്തവർ ഇപ്പോൾ സാമ്പത്തിക നയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണ്. മാസപ്പടി വിവാദങ്ങളെക്കുറിച്ച് സംസാരിക്കാൻ നാക്ക് ഇറങ്ങിപ്പോയ സിപിഎം കൊണാപ്പന്മാർ ഇപ്പോൾ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കാര്യത്തിൽ കേരളം കണ്ട ഏറ്റവും വലിയ ജീർണ്ണതയായിരുന്നു കഴിഞ്ഞ സിപിഎം ഭരണകാലം.
സാധാരണക്കാരുടെ ക്ഷേമപദ്ധതികൾ തകർത്തു എന്നതാണ് സിപിഎം ഉന്നയിക്കുന്ന മറ്റൊരു ആരോപണം. എന്നാൽ ക്ഷേമപെൻഷനുകൾ മാസങ്ങളോളം കുടിശ്ശികയാക്കി പാവപ്പെട്ടവന്റെ അന്നം മുട്ടിച്ച ചരിത്രമാണ് ഈ ചെറ്റകൾക്കുള്ളത്. ഖജനാവിൽ പണമില്ലെന്ന് പറയുമ്പോഴും മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനും, പാർട്ടിക്കാരായ ക്രിമിനലുകളെ രക്ഷിക്കാൻ കോടികൾ മുടക്കി വക്കീലന്മാരെ കൊണ്ടുവരാനും ഇവന്മാർക്ക് യാതൊരു കുരുവും ഇല്ലായിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ച് വിലപിക്കുന്നവർ, സപ്ലൈകോ അടക്കമുള്ള പൊതുവിതരണ സംവിധാനങ്ങളെ തകർത്തെറിഞ്ഞത് തങ്ങളുടെ ഭരണകാലത്തായിരുന്നു എന്ന് മറക്കുന്നു. നിയമനങ്ങളിൽ യോഗ്യതയ്ക്ക് പകരം സംഘപരിവാർ വിധേയത്വമാണ് മാനദണ്ഡം എന്ന് ആരോപിക്കുന്നവിജയൻ തങ്ങളുടെ കാലത്ത് പിഎസ്സിയെ നോക്കുകുത്തിയാക്കി പാർട്ടിക്കാർക്ക് നടത്തിയ പിൻവാതിൽ നിയമനങ്ങളുടെ കണക്കുകൾ പുറത്തുവിടാൻ തയ്യാറാകുമോ? പാർട്ടി അനുഭാവമുള്ളവരെ സ്ഥിരപ്പെടുത്തുകയും റാങ്ക് ലിസ്റ്റിലുള്ള അർഹരായ ഉദ്യോഗാർത്ഥികളെ തെരുവിലിട്ട് തല്ലിച്ചതയ്ക്കുകയും ചെയ്ത ഈ നാറികളെ ഉത്തരകൊറിയയിൽ നടക്കുന്ന നിർബന്ധിത സൈനിക സേവനത്തിനാണ് അയക്കേണ്ടത്.
പോലീസിനെ ജനവിരുദ്ധമാക്കി മാറ്റിയെന്നും മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നുമാണ് സിപിഎമ്മിന്റെ മറ്റൊരു കണ്ടെത്തൽ. കേരളത്തിന്റെ ചരിത്രത്തിൽ പൊലീസിനെ ഏറ്റവും കൂടുതൽ രാഷ്ട്രീയവൽക്കരിച്ചതും ക്രിമിനൽവൽക്കരിച്ചതും സിപിഎം ഭരണകാലത്താണ്. ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തര വകുപ്പ് ഉണ്ടായത് ഡബിൾ ചങ്ക് വിജയൻ ആഭ്യന്തര വകുപ്പ് ഭരിച്ചിരുന്നപ്പോഴാണ്. വാളയാറിലെ പെൺകുട്ടികൾക്ക് നീതി നിഷേധിച്ച പൊലീസ് ഭീകരതയുടെ നാളുകൾ കേരളത്തിന് എങ്ങനെയാണ് മറക്കാൻ സാധിക്കുന്നത്. മുഖ്യമന്ത്രി ഏകാധിപതിയാണെന്ന് വിമർശിക്കുന്ന പ്രതിപക്ഷ നേതാവ്, താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും നോക്കുകുത്തികളാക്കി എങ്ങനെയാണ് അഴിഞ്ഞാടിയതെന്ന് ഓർക്കണം. കഴുത കാമം കരഞ്ഞു തീർക്കുമെന്ന് പറയുന്നത് പോലെ അധികാരമില്ലാത്തതിന്റെ നിരാശയിൽ നിന്നും ഉടലെടുക്കുന്ന വെറും രാഷ്ട്രീയ പ്രസ്താവനകൾക്കപ്പുറം, സിപിഎമ്മിന്റെ ഈ വിമർശനങ്ങൾക്കൊന്നും കേരള സമൂഹത്തിൽ യാതൊരു വിലയുമില്ല. നുണറായിയുടെ നട്ടാൽ കുരുക്കാത്ത നുണകൾ ജനങ്ങൾ കൃത്യമായി തിരിച്ചറിയുന്നുണ്ട്.



