വിഐപി ഡ്യൂട്ടിക്കിടെ പോലീസ് നിര്‍ദേശം ലംഘിച്ച് നിര്‍ത്താതെ പോയെന്ന് കുറ്റം !ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്; ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനും പരാതി

കോഴിക്കോട് : ഇക്കഴിഞ്ഞ 16 ന് നടന്ന ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ പോലീസ് നിർദേശം മറികടന്ന് ഗുരുതരാവസ്ഥയിലായ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ്. ആംബുലൻസ് ഡ്രൈവർ കാരശ്ശേരി സ്വദേശി ശിഹാബുദ്ദീനെതിരെയാണ് കേസ്. വിഐപി ഡ്യൂട്ടിക്കിടെ പോലീസ് നിര്‍ദേശം ലംഘിച്ച് നിര്‍ത്താതെ പോയെന്നാണ് എഫ്‌ഐആറിലെ പരാമർശം. സംഭവത്തിൽ ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനും പരാതി നൽകിയെന്ന് ആംബുലൻസ് ഡ്രൈവറും രോഗിയുടെ കുടുംബവും അറിയിച്ചു.

രോഗിയുടെ ഗുരുതരാവസ്ഥ ആംബുലന്‍സ് തുറന്ന് പൊലീസിനെ ബോധ്യപ്പെടുത്തിയിരുന്നെന്ന് ഡ്രൈവറും ബന്ധുക്കളും വിശദീകരിക്കുന്നു. എന്നാൽ ഉപരാഷ്ട്രപതിക്ക് കടന്നുപോകുന്നത് വരെ ആംബുലൻസിനെ കടത്തിവിട്ടില്ല. വാഹനവ്യൂഹം പോയതിന് ശേഷവും ആംബുലന്‍സ് കടത്തിവിട്ടില്ല. ഇതോടെ ആംബുലൻസ് ഡ്രൈവർ വാഹനം മുന്നോട്ട് എടുത്ത് പോവുകയായിരുന്നു. പരിക്കേറ്റയാൾ മൂന്നു ദിവസം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles