ലോകത്തിലെ ഏറ്റവും മനോഹരമായ കഫേ!! ബുഡാപെസ്റ്റിലെ 132 വർഷം പഴക്കമുള്ള ‘ന്യൂയോർക്ക് കഫേ’യുടെ വിശേഷങ്ങൾ അറിയാം

ബുഡാപെസ്റ്റ്: ലോകത്തിലെ ഏറ്റവും മനോഹരമായ കഫേ എന്ന വിശേഷണത്തിന് അർഹമായ ഹംഗറിയിലെ ‘ന്യൂയോർക്ക് കഫേ’ ചരിത്രവും വാസ്തുവിദ്യയും കൊണ്ട് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. 132 വർഷം പഴക്കമുള്ള ബെൽ എപ്പോക് മാതൃകയിലുള്ള ഈ കൊട്ടാരം പോലുള്ള കഫേ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സന്ദർശകർ എത്തുന്നത്. പ്രശസ്തമായ ഇറ്റാലിയൻ റെനൈസൻസ്, ബറോക്ക്, ഗോതിക് പാരമ്പര്യങ്ങളുടെയും ആർട്ട് നൂവോയുടെയും മിശ്രിതമാണ് ഈ മനോഹരമായ നിർമ്മിതി.

1896-ൽ ഹംഗറിയുടെ മിൽേനിയം ആഘോഷങ്ങൾക്ക് രണ്ട് വർഷം മുമ്പാണ് ന്യൂയോർക്ക് കഫേ പ്രവർത്തനം ആരംഭിച്ചത്. എഴുത്തുകാർ, ചിന്തകർ, പത്രപ്രവർത്തകർ എന്നിവരുടെ ഒത്തുകൂടൽ കേന്ദ്രമായിരുന്ന ഇവിടം അക്കാലത്ത് ആശയവിനിമയങ്ങളുടെ പ്രധാന വേദിയായിരുന്നു. എഴുത്തുകാർക്ക് ഇവിടെ കാപ്പിയും മഷിയും പേപ്പറും ആവശ്യാനുസരണം ലഭ്യമായിരുന്നു. ഫെറങ്ക് മോൾനാർ, ഷാൻഡോർ മരായി തുടങ്ങിയ പ്രശസ്ത സാഹിത്യകാരന്മാർ ഈ കഫേയിലെ സ്ഥിരം സന്ദർശകരായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് കഫേയ്ക്ക് കനത്ത കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിലും, പിന്നീട് 2001-നും 2006-നും ഇടയിൽ നടന്ന അഞ്ച് വർഷത്തെ പുനരുദ്ധാരണത്തിലൂടെ അതിന്റെ പഴയ പ്രതാപം വീണ്ടെടുത്തു.

അലോജോസ് ഹൗസ്മാൻ, ഫ്ലോറിസ് കോർബ്, കാൽമാൻ ഗിയർഗ്ല എന്നീ ആർക്കിടെക്റ്റുകളാണ് ഈ നാലുനില കെട്ടിടം രൂപകൽപ്പന ചെയ്തത്. ലിഫ്റ്റ്, വൈദ്യുത വെളിച്ചം, സെൻട്രൽ ഹീറ്റിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് ഇത് പുതുക്കി പണിഞ്ഞത്. സ്വർണ്ണനിറത്തിലുള്ള അലങ്കാരങ്ങൾ, മുറാനോ ഗ്ലാസ് ഷാൻഡിലിയറുകൾ, മാർബിൾ തൂണുകൾ, കൈകൊണ്ട് പെയിന്റ് ചെയ്ത സിൽക്ക് പാനലുകൾ എന്നിവ കഫേയുടെ ഉൾവശത്തെ അതിമനോഹരമാക്കുന്നു. നിലവിൽ അനന്താര ഹോട്ടൽസ് ആൻഡ് റിസോർട്സ് ഗ്രൂപ്പിന്റെ കീഴിലാണ് ഈ പൈതൃക കേന്ദ്രം പ്രവർത്തിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles