ഫ്രഞ്ച് സിനിമാ ഇതിഹാസം ബ്രിജിത് ബർദോയുടെ വ്യക്തിഗത വസ്തുക്കൾ ലേലത്തിൽ, സമാഹരിച്ചത് ഒൻപത് ലക്ഷത്തിലധികം യൂറോ

പാരീസ്: മുൻ ഫ്രഞ്ച് സിനിമാ താരം അന്തരിച്ച ബ്രിജിത് ബർദോയുടെ വ്യക്തിഗത വസ്തുക്കൾ പാരീസിലെ ഹോസ്പിറ്റൽ ഡ്രൂവട്ടിൽ നടന്ന ലേലത്തിൽ വിറ്റുപോയി. പ്രശസ്തമായ ബാലെ ഫ്ലാറ്റുകൾ, കാമസൂത്രയുടെ സ്വന്തം കോപ്പി എന്നിവയുൾപ്പെടെ ഏകദേശം മുന്നൂറോളം വസ്തുക്കളാണ് മില്ലൺ എന്ന ലേല സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ലേലത്തിൽ വെച്ചത്. ലേലത്തിലൂടെ ആകെ 9,53,000 യൂറോയിലധികം (ഏകദേശം 1.09 ദശലക്ഷം ഡോളർ) സമാഹരിച്ചതായി ലേല സ്ഥാപനം ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു.

ബർദോയുടെ ഡയമണ്ട് മോതിരങ്ങൾ, തന്റെ ആത്മകഥ എഴുതാൻ ഉപയോഗിച്ച ടൈപ്പ്റൈറ്റർ തുടങ്ങിയ വ്യക്തിഗത വസ്തുക്കളും ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നു. 1950-കളിലും 60-കളിലും സിനിമകളിലൂടെ ലോകമെമ്പാടും തരംഗം സൃഷ്ടിച്ച അവർ, പിന്നീട് അഭിനയജീവിതം അവസാനിപ്പിച്ച് മൃഗസംരക്ഷണത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെക്കുകയാണുണ്ടായത്. കഴിഞ്ഞ വർഷം ഡിസംബറിൽ 91-ാം വയസ്സിലാണ് അവർ അന്തരിച്ചത്.

ലേലത്തിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ബ്രിജിത് ബർദോ ഫൗണ്ടേഷൻ എന്ന മൃഗസംരക്ഷണ ചാരിറ്റി സംഘടനയ്ക്കാണ് നൽകുന്നത്. അവളുടെ രണ്ടാം ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതും ഏറെ സ്നേഹിച്ചിരുന്നതുമായ വസ്തുക്കളാണ് ലേലത്തിൽ വെച്ചതെന്ന് ഫൗണ്ടേഷൻ ജനറൽ ഡയറക്ടർ ഗിസ്ലെയ്ൻ കാൽമെൽസ് വ്യക്തമാക്കി. എന്നാൽ ലേലത്തിനെതിരെ ബ്രിജിത് ബർദോയുടെ ഭർത്താവ് ബെർണാഡ് ഡൊർമാൽ രംഗത്തെത്തിയിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles