ഫ്ലൈദുബായ് വിമാനത്തിനുള്ളിലെ സംഘർഷം! ഭീകരാക്രമണ സാധ്യത തള്ളാതെ ഇസ്രായേൽ; സാഹചര്യം നിയന്ത്രണവിധേയമാണെന്ന് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ്

ദുബായിൽ നിന്ന് ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് എഫ്.ഇസെഡ് 1073 വിമാനത്തിൽ പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തിനും കത്തിക്കുത്തിനും പിന്നിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന ആരോപണവുമായി ഇസ്രായേൽ അധികൃതർ. പൈലറ്റിനെ ഒമാനി പൗരനായ സഹപൈലറ്റ് വിമാനത്തിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഭീകരവാദ ബന്ധമുള്ളതായിരിക്കാമെന്നാണ് പുതിയ വിലയിരുത്തൽ. ഏകദേശം 180 യാത്രക്കാരുണ്ടായിരുന്ന വിമാനം പിന്നീട് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

യാത്രാമധ്യേ സംഘർഷം ഉണ്ടായതിനെ തുടർന്ന് അടിയന്തര സിഗ്നൽ നൽകിയ വിമാനം, പിന്നീട് റാഞ്ചൽ അല്ലെങ്കിൽ നിയമവിരുദ്ധ ഇടപെടൽ കോഡിലേക്ക് മാറ്റുകയായിരുന്നു. രണ്ട് മിനിറ്റിനുള്ളിൽ വിമാനം ഏകദേശം 17,400 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി. വിമാനത്തിന്റെ സുരക്ഷാ കോഡ് മാറിയതിന് പിന്നാലെ ഇസ്രായേൽ വ്യോമസേനയുടെ ഫൈറ്റർ ജെറ്റുകൾ പ്രതിരോധത്തിനായി രംഗത്തിറങ്ങിയിരുന്നു. ടെൽ അവീവിലേക്ക് പോകേണ്ടിയിരുന്ന വിമാനം ജോർദാൻ വ്യോമാതിർത്തി വഴി വഴിതിരിച്ചുവിട്ട് സൗദി അറേബ്യയിലേക്ക് ലാൻഡ് ചെയ്യുകയായിരുന്നു.

സംഭവത്തിൽ പൈലറ്റിനും സഹപൈലറ്റിനും പരിക്കേറ്റിട്ടുണ്ടെന്നും ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും തബൂക്ക് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുന്നിട്ട് രാജ്യത്തിനെതിരെ ശത്രുക്കളുടെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഈ സംഭവം പുറത്തുവന്നിരിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles