ജനപ്രിയ ആക്ഷൻ ഗെയിമായ ‘വാർഹമ്മർ 40,000: സ്പേസ് മറീൻ 2’ ൽ പുത്തൻ അപ്‌ഡേറ്റ്. വൺ-ഹാൻഡഡ് തണ്ടർ ഹാമർ , കെയോസ് സ്പേസ് മറീനുകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന പുതിയ മോഡ്, ഒപ്പം നിരവധി ഗെയിംപ്ലേ മാറ്റങ്ങളും കോസ്മെറ്റിക് കൂട്ടിച്ചേർക്കലുകളും ഈ പുതിയ അപ്‌ഡേറ്റിലൂടെ ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗെയിമിന്റെ മൂന്നാം വർഷത്തെ കണ്ട്ന്റ് പ്ലാനിന്റെ ഭാഗമായാണ് ഈ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. ടാക്റ്റിക്കൽ ക്ലാസിനായുള്ള മേജർ ന്യൂ വർക്ക്, കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ പുതിയ ക്രൂസിബിൾ മോഡ്, പുതിയ ആയുധ വകഭേദങ്ങൾ, ആർമർ പീസുകൾ എന്നിവയെല്ലാം ഇതിലുണ്ട്. ഒന്നിലധികം ക്ലാസുകൾക്ക് ഉപയോഗിക്കാവുന്ന വൺ-ഹാൻഡഡ് തണ്ടർ ഹാമർ നിലവിലുള്ള ടു-ഹാൻഡഡ് പതിപ്പിനെ അപേക്ഷിച്ച് വേഗമേറിയതാണ്. ഇത് ചാർജ് ചെയ്ത് വലിയ രീതിയിലുള്ള അറ്റാക്കുകൾ നൽകാൻ സാധിക്കും.
ടാക്റ്റിക്കൽ ക്ലാസിന്റെ സ്കിൽ ട്രീയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ സിഗ്നേച്ചർ പെർക്ക് ഉപയോഗിച്ച് കളിക്കാർക്ക് സാധാരണ ബോൾട്ട് റൈഫിൾ സെക്കൻഡറി വെപ്പൺ സ്ലോട്ടിൽ സജ്ജീകരിക്കാൻ സാധിക്കും. കളിയിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ആഗ്രഹിക്കുന്നവർക്കായി അവതരിപ്പിച്ച ‘ക്രൂസിബിൾ മോഡ്’, പേനൻസുകൾ വഴി ഗെയിമിനെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നു. ഈ മിഷനുകൾ പൂർത്തിയാക്കുന്നതിലൂടെ ക്രൂസിബിൾ എക്സ്പിയും പുതിയ ലാമന്റേഴ്സ് ആർമർ പീസുകളും സ്വന്തമാക്കാം.
കൂടാതെ, ശത്രുക്കളെ നേരിടുന്ന സീജ് മോഡിൽ കെയോസ് സ്പേസ് മറീനുകളെ നിയന്ത്രിക്കാനുള്ള പുതിയ അവസരവും ഈ അപ്‌ഡേറ്റ് നൽകുന്നു. ടൈറാനിഡുകൾ, ഇംപീരിയൽ ഗാർഡ്സ്മാൻമാർ എന്നിവർക്കെതിരെ പോരാടി അവരാക്സിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയാണ് ഇതിലെ ലക്ഷ്യം. സ്പേസ് വുൾവ്സ് ചാമ്പ്യൻ പാക്ക്, എക്സോർസിസ്റ്റ്സ് ചാപ്റ്റർ പാക്ക് തുടങ്ങിയ പുതിയ കോസ്മെറ്റിക് ഐറ്റങ്ങളും സീസൺ പാസ് 3-ന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. ഗെയിം കൂടുതൽ ആവേശകരമാക്കാൻ ലക്ഷ്യമിട്ടുള്ള മറ്റ് ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



