ലോകമെമ്പാടുമുള്ള ഗെയിമിംഗ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രശസ്ത ആക്ഷൻ ഗെയിം ‘കോൾ ഓഫ് ഡ്യൂട്ടി: മോഡേൺ വാർഫെയർ 4’ ഈ വരുന്ന ഒക്ടോബർ 23-ന് പിസിയിൽ റിലീസ് ചെയ്യും. എക്സ്ബോൺ ഓൺ പിസി (Xbox on PC), ബാറ്റിൽ ഡോട്ട് നെറ്റ് (Battle.net), സ്റ്റീം (Steam) എന്നീ പ്ലാറ്റ്ഫോമുകൾ വഴിയാകും ഗെയിം ലഭ്യമാകുക. ഡിജിറ്റലായി ഗെയിം പ്രീ-ഓർഡർ ചെയ്യുന്ന കളിക്കാർക്ക് ഒക്ടോബർ 15 മുതൽ പ്രീ-ലോഡ് ചെയ്യാനും, ഒക്ടോബർ 16 മുതൽ ക്യാമ്പെയ്ന്റെ ഏർലി ആക്സസ് നേടാനും അവസരമുണ്ട്.
ആക്ടിവിഷനും (Activision) ഇൻഫിനിറ്റി വാർഡും (Infinity Ward) ചേർന്ന് ഗെയിമിന്റെ പിസി ഹാർഡ്വെയർ ആവശ്യകതകളും ഗ്രാഫിക്സ് ഫീച്ചറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞത് 8ജിബി റാമും, റേഡിയൻ ആർഎക്സ് 470 അല്ലെങ്കിൽ ജിഫോഴ്സ് ജിടിഎക്സ് 970/1060 ഗ്രാഫിക്സ് കാർഡുമുള്ള സിസ്റ്റങ്ങളിൽ ഗെയിം പ്രവർത്തിക്കും. എന്നാൽ ഹൈ സെറ്റിംഗുകളിൽ 90 എഫ്പിഎസ് ലഭിക്കുന്നതിന് കൂടുതൽ ശക്തമായ സിസ്റ്റം ആവശ്യമാണ്. കൂടാതെ, 4കെ അപ്സ്കേൽഡ് റേ ട്രേസിംഗിനായി ഉയർന്ന എൻഡ് സിസ്റ്റങ്ങൾ തന്നെ വേണ്ടിവരും. ഗെയിമിനായി 115 ജിബി എസ്എസ്ഡി സ്റ്റോറേജ് നിർബന്ധമാണ്.
ഗെയിം പ്രീ-ഓർഡർ ചെയ്യുന്നവർക്ക് ഹണ്ടർ കില്ലർ ഓപ്പറേറ്റർ പാക്കും ഗിൽഡ് പേൾ കാമോ പാക്കും ലഭിക്കും. പ്രീമിയം വേരിയന്റായ വോൾട്ട് എഡിഷനിൽ ഹോസ്റ്റൈൽ അലയൻസ്, സ്പെഷ്യൽ ഫോഴ്സ് ഓപ്പറേറ്റർ പാക്കുകൾ, സിഗ്നേച്ചർ വെപ്പൺ കളക്ഷൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സ്, ഗെയിംപ്ലേ എന്നിവയ്ക്കായി 800-ലധികം കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ഈ ഗെയിം വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിഎൽഎസ്എസ് 4.5, എഫ്എസ്ആർ റെഡ്സ്റ്റോൺ തുടങ്ങിയ അത്യാധുനിക അപ്സ്കേലിംഗ് ഫീച്ചറുകളും ഇതിലുണ്ട്.
സെർച്ച് ആൻഡ് ഡിസ്ട്രോയ് ശൈലിയിലുള്ള ഗെയിംപ്ലേ ഇഷ്ടപ്പെടുന്നവർക്കായി ‘കൊളാറ്ററൽ’ എന്ന പുതിയ മൾട്ടിപ്ലെയർ മോഡും ഈ പതിപ്പിലുണ്ട്. റൗണ്ടുകളിൽ പണം സമ്പാദിച്ച് ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാൻ ഈ മോഡിൽ സാധിക്കും. ഗെയിമിംഗ് പ്രേമികൾക്ക് തികച്ചും പുതിയൊരു ദൃശ്യ-ശ്രാവ്യ അനുഭവം നൽകാൻ ഈ പതിപ്പിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



