ഫ്ലൈ ദുബായ് വിമാന അട്ടിമറി ശ്രമം! ഇസ്രായേല്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാന്‍ പദ്ധതിയിട്ടിരുന്നതായി കോ-പൈലറ്റിന്റെ മൊഴി, ചോദ്യം ചെയ്യലിനായി ഷിൻ ബെറ്റ് സംഘം യുഎഇയില്‍

ദുബായില്‍ നിന്നും ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തില്‍ ഭീകരാക്രമണത്തിന് ശ്രമിച്ച ഒമാനി കോ-പൈലറ്റ് ഹമാം അല്‍-ഹമ്മാമി ഞെട്ടിക്കുന്ന വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി വിവരം. ഫ്ലൈദുബായില്‍ ജോലിക്ക് ചേരുന്നതിന് മുന്‍പ് തന്നെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചിറക്കാന്‍ താന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് ഇയാള്‍ യുഎഇ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചത്. ‘ഗാസയ്ക്ക് പകരമായുള്ള പ്രതികാരമായാണ്’ താന്‍ ഈ കൃത്യം ചെയ്തതെന്നും രക്തസാക്ഷിയാകാനാണ് ആഗ്രഹിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയതായി ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ അന്വേഷണത്തിനായി ഇസ്രായേലിന്റെ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് ഉദ്യോഗസ്ഥര്‍ യുഎഇയിലെത്തിയിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം ടെല്‍ അവീവിലേക്ക് ഇയാള്‍ മറ്റൊരു സര്‍വ്വീസും നടത്തിയിരുന്നുവെന്നും അന്ന് വിമാനം ഹൈജാക്ക് ചെയ്ത് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറുകയുമായിരുന്നുവെന്നും അന്വേഷണ വൃത്തങ്ങള്‍‍ വ്യക്തമാക്കി. ഇസ്രായേലുമായി ശത്രുതയിലുള്ള വിവിധ രാജ്യങ്ങളില്‍ അല്‍-ഹമ്മാമി കഴിഞ്ഞ വര്‍ഷങ്ങളില്‍‍ സന്ദര്‍ശനം നടത്തിയിരുന്നതായി മൊസാദ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ലൈനുകള്‍ തിരഞ്ഞെടുത്ത ശേഷമാണ് ഇയാള്‍ ഫ്ലൈദുബായില്‍ ജോലിക്ക് അപേക്ഷിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ യുഎഇ ഇസ്രായേലിന് നിരന്തരം കൈമാറുന്നുണ്ട്.

കഴിഞ്ഞയാഴ്ച ജോര്‍ദാനു മുകളില്‍ വെച്ചാണ് ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് നേരെ കോ-പൈലറ്റ് കൈക്കോടാലി ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടത്. പ്രാര്‍ത്ഥനയ്ക്കായി സമയം ചോദിച്ച ശേഷമായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റെങ്കിലും ക്യാപ്റ്റന്‍ മച്ചാര്‍ കോക്പിറ്റിന്റെ വാതില്‍ തുറന്നതോടെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് കോ-പൈലറ്റിനെ കീഴ്‌പ്പെടുത്തി. വിമാനം അടിയന്തരമായി താഴെയിറക്കി തകര്‍ക്കാന്‍‍ ശ്രമിച്ചെങ്കിലും യാത്രക്കാരുടെയും സഹ പൈലറ്റുമാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തെ യുഎഇ പ്രോസിക്യൂട്ടര്‍ ജനറല്‍ ഭീകരാക്രമണമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles