ആൻ്റോ അഗസ്റ്റിനെതിരായ അബ്‌കാരി കേസ് ! ഭാര്യാ മാതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി കോടതി

കല്‍പറ്റ : ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യ മാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കല്‍പറ്റ ജില്ലാ സെഷൻസ് കോടതി. നിലവിൽ ഈ കേസിൽ ലില്ലി പ്രതിയല്ലാത്തതിനാലാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയത്. അതേസമയം, കേസിൽ പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

അളവിൽ കവിഞ്ഞ മദ്യശേഖരം പിടികൂടിയ വീട് ലില്ലി ജോസിന്റെ പേരിലാണെന്ന് ആന്റോ ആഗസ്റ്റിൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലില്ലിയുടെ മൊഴി രേഖപ്പെടുത്താൻ എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ലില്ലി ജോസിന്റെ മൊഴിയെടുക്കാനാണ് എക്സൈസ് സംഘം ആദ്യം തീരുമാനിച്ചത്. മൊഴിയെടുക്കുന്നതിനായി ഉദ്യോഗസ്ഥർ പലതവണ ഇവരുടെ വീട്ടിൽ എത്തിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് ലില്ലി ജോസ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles