ആരോഗ്യവും ദീർഘായുസ്സും ലക്ഷ്യമിട്ട് സമഗ്ര മാതൃക വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ! കേരളത്തിൽ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

തിരുവനന്തപുരം : ആരോഗ്യവും ദീർഘായുസ്സും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യ മന്ത്രി വൈസ് ചെയർമാനും ആരോഗ്യ രംഗത്തെ വിദഗ്ധർ അംഗങ്ങളുമായ ‘കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആന്റ് ലോങ്ജിവിറ്റി ടാസ്‌ക് ഫോഴ്സ്’ ആണ് നിലവിൽ വന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള സമഗ്ര പദ്ധതി നടപ്പാക്കുന്നത്.

രോഗങ്ങൾ തടയുന്നതിനും തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യകരമായ വാർധക്യം ലക്ഷ്യമിട്ടുമാണ് പദ്ധതി. രോഗങ്ങൾ, വർധിച്ചുവരുന്ന പ്രായം, ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ എന്നിവയെല്ലാം സമിതി പരിശോധിക്കും. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ രീതികളും ഒരുമിച്ച് ഉപയോഗപ്പെടുത്താനുള്ള സാധ്യതകളും ഇതിലൂടെ പരിശോധിക്കും. ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായി ഒരുകുടക്കീഴിൽ കൊണ്ടുവരാൻ ഡിജിറ്റൽ സംവിധാനവും ഇതിന്റെ ഭാഗമായി വരും.

ടാസ്‌ക് ഫോഴ്സ് ആദ്യ യോഗം ചേർന്ന് രണ്ട് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. നടപ്പാക്കാൻ കഴിയുന്ന പൈലറ്റ് പദ്ധതികൾ, മൂന്ന് വർഷത്തേക്കുള്ള ഘട്ടംഘട്ടമായ കർമപദ്ധതി, ചെലവ്, ധനസമാഹരണ സാധ്യതകൾ എന്നിവ റിപ്പോർട്ടിൽ ഉൾപ്പെടുത്തും. സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യം മുൻനിർത്തി മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചതിന്റെ തുടർച്ചയായാണ് ഈ ആരോഗ്യ ടാസ്‌ക് ഫോഴ്‌സ് എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. രോഗം വന്നതിനു ശേഷം ചികിത്സ തേടുന്ന പതിവ് രീതിക്ക് പകരമായി രോഗം വരാതിരിക്കാനുള്ള മുൻകരുതൽ സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles