അടൂർ സ്റ്റേഷൻ അതിക്രമകേസ്! ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പ്രതികൾക്കും മുൻകൂർ ജാമ്യം

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് ആശ്വാസം. കേസിൽ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ള എട്ട് പ്രതികൾക്കും പത്തനംതിട്ട ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

കഴിഞ്ഞ ജൂലൈ 11-ന് യൂട്യൂബർ രാജൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് അടൂർ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് കേസിനാസ്പദമായ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തുടക്കത്തിൽ കണ്ടാൽ അറിയാവുന്നവർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നത് പോലീസിന് നാണക്കേടായതോടെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് അന്വേഷണം ഊർജ്ജിതമാക്കിയത്. അതേസമയം, പോലീസ് സ്റ്റേഷനകത്തോ പുറത്തോ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയുന്നതിന് വേണ്ടിയും, പോലീസ് ആവശ്യപ്പെട്ടത് അനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമാണ് താൻ സ്റ്റേഷനിൽ എത്തിയതെന്ന് അവർ വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles