ഗ്യാനേഷ് കുമാറിന്റെ സുരക്ഷ ശക്തമാക്കി സിഐഎസ്എഫ്!! ഇസഡ് പ്ലസ് കാറ്റഗറിയിൽ കൂടുതൽ റിസർവ് ഉദ്യോഗസ്ഥരെ വിന്യസിച്ചു

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനരന്വേഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും രാജ്യവ്യാപകമായ പ്രതിഷേധങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ വർധിപ്പിച്ച് സിഐഎസ്എഫ്. അദ്ദേഹത്തിന് നിലവിലുള്ള ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാഗമായി കൂടുതൽ ‘റിസർവ്’ ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയ്ക്കായി അധികമായി നിയോഗിച്ചിട്ടുള്ളത്.

മോത്തിബാഗ് കോളേജിലെ ഗ്യാനേഷ് കുമാറിന്റെ ഔദ്യോഗിക വസതി, തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് എന്നിവിടങ്ങളിലും അദ്ദേഹത്തിന്റെ വ്യക്തിഗത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുമാണ് കൂടുതൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിന്യവിച്ചിരിക്കുന്നത്. സുരക്ഷാ സാഹചര്യങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഇന്നലെ മുതലാണ് റിസർവ് ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കിയത്. നിലവിൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സുരക്ഷാ വിഭാഗമായ ഇസഡ് പ്ലസ് സുരക്ഷയാണ് ഗ്യാനേഷ് കുമാറിനുള്ളത്. പ്രധാനമന്ത്രിക്കും കുടുംബത്തിനുമുള്ള എസ്.പി.ജി സുരക്ഷ മാത്രമാണ് ഇതിന് മുകളിലുള്ളത്.

സുരക്ഷാ വിഭാഗത്തിന്റെ നിലവിലുള്ള കാറ്റഗറിയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും, നിലവിലെ ഭീഷണികളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് മുൻകരുതൽ എന്ന നിലയിൽ റിസർവ് പൂളിൽ നിന്നുള്ള അധിക ഉദ്യോഗസ്ഥരെ വിന്യവിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. വോട്ടർ പട്ടിക പുനരന്വേഷണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടയിലാണ് ഈ സുരക്ഷാ മുൻകരുതൽ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി വദ്ര തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles