സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി!! കേന്ദ്ര ഊര്‍ജ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി കേന്ദ്ര ഊര്‍ജ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ചര്‍ച്ചയ്ക്കായി കേന്ദ്ര മന്ത്രിയുടെ അനുമതി തേടിയിട്ടുണ്ടെന്നും, മുഖ്യമന്ത്രി വി.ഡി. സതീശനും താനും ചേര്‍ന്നായിരിക്കും കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്‍.ടി.പി.സി ചെയര്‍മാനുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. എന്‍.ടി.പി.സിയുടെ പൂളില്‍ നിന്നും കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കാമെന്ന് എന്‍.ടി.പി.സി ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍ ഉള്ളതെന്നും മന്ത്രി വ്യക്തമാക്കിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles