ഫിറ്റ്നസും ഐക്യവും പ്രോത്സാഹിപ്പിക്കുക ലക്ഷ്യം! ആവേശമായി കശ്മീർ മാരത്തൺ! പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്തത് 5,500-ലധികം പേർ

ശ്രീനഗർ : ജമ്മു കശ്മീർ പോലീസ് സിവിക് ആക്ഷൻ പ്ലാനിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കാശ്മീർ മാരത്തൺ-റൺ ഫോർ യൂണിറ്റി’ സമാപിച്ചു. ശ്രീനഗറിലെ പോലീസ് ഗോൾഫ് കോഴ്സിൽ നടന്ന ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം അയ്യായിരത്തിലധികം പേരാണ് മാരത്തണിൽ പങ്കെടുത്തത് . ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ യുവജനങ്ങൾ ലഹരിമുക്തരായി കായികരംഗത്ത് സജീവമാകണമെന്ന് ആഹ്വാനം ചെയ്തു.

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിജയികൾക്ക് ക്യാഷ് അവാർഡുകളും സമ്മാനങ്ങളും നൽകി ആദരിച്ചു. 21 കിലോമീറ്റർ ഹാഫ് മാരത്തണിൽ രോഹിത് രാംകിഷൻ, മുകുൾ കുമാർ, ഉദിത് പാൽ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 10 കിലോമീറ്റർ റോഡ് റസിൽ സുരേന്ദ്ര സിംഗ്, ലക്ഷ്, മുക്തർ അഹമ്മദ് ടിണ്ട എന്നിവരും വിജയികളായി. കൂടാതെ വിവിധ പ്രായത്തിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമായുള്ള മത്സരങ്ങളും മാരത്തണിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ഡിജിപി നളിൻ പ്രഭാത്, എഡിജിപി നിതീഷ് കുമാർ തുടങ്ങിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഏകോപിപ്പിച്ചത്. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ ഐക്യം വളർത്തുന്നതിനുമുള്ള മികച്ച വേദിയായി ഈ മാരത്തൺ മാറിയെന്ന് അധികൃതർ വ്യക്തമാക്കി. മത്സരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞവരും കൂടിയവരുമായ താരങ്ങളെയും പ്രത്യേകമായി ആദരിക്കുകയുണ്ടായി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles