സൗദിയിലെ സുരക്ഷാ സാഹചര്യം! റിയാദിലേക്കുള്ള സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 10 വരെ നീട്ടി ആകാശ എയർ

മുംബൈ: സൗദി അറേബ്യയിലെ റിയാദിൽ നിലനിൽക്കുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് ഒക്ടോബർ 10 വരെ നീട്ടി പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ. സുരക്ഷാ സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തിവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും എയർലൈൻ അധികൃതർ അറിയിച്ചു.

സർവീസുകൾ റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുകയോ അല്ലെങ്കിൽ യാത്രാ തീയതി സൗജന്യമായി മാറ്റുകയോ ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ ട്രാവൽ ഏജൻ്റുമാർ വഴിയാണ് ബുക്ക് ചെയ്തതെങ്കിൽ അവരുമായി നേരിട്ട് ബന്ധപ്പെടാനും എയർലൈൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദിയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ ഈ ആഴ്ചയിൽ നടന്ന ആക്രമണങ്ങളുടെയും സുരക്ഷാ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള മറ്റ് കമ്പനികളും സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles