ചർച്ചകൾ ഫലം കാണുന്നില്ല!! സെക്രട്ടേറിയറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ പ്രതിഷേധം

തിരുവനന്തപുരം : സർക്കാരുമായി നടത്തിയ ചർച്ചകൾ ഫലം കാണാത്തതിനെത്തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ്. 138 ദിവസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി നിരാഹാരമിരുന്ന സമരസമിതി നേതാവ് ജയകൃഷ്ണൻ തലമുണ്ഡനം ചെയ്തു. തലമുണ്ഡനം ചെയ്യുന്നത് കണ്ട് മുഖ്യമന്ത്രി കരയാതിരിക്കട്ടെയെന്നും, അങ്ങനെ സംഭവിച്ചാൽ അത് തങ്ങൾക്ക് വിഷമമാണെന്നും ജയകൃഷ്ണൻ പരിഹസിച്ചു. നിരാഹാര സമരം അവസാനിപ്പിക്കുകയാണെങ്കിലും മറ്റ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ ആഴ്ചകൾക്ക് മുൻപ് സമരസമിതി നേതാവ് വളർമതിയും സമാനമായ രീതിയിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.

ഉദ്യോഗാർത്ഥികളുടെ അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം അംഗീകരിച്ചുവെന്നാണ് സർക്കാർ അവകാശപ്പെടുന്നതെങ്കിലും അതുകൊണ്ട് റാങ്ക് ഹോൾഡേഴ്‌സിന് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും മുഖം രക്ഷിക്കാനുമുള്ള നാടകമാണ് സർക്കാർ നടത്തുന്നതെന്നും, ധനവകുപ്പിലൂടെ മുഖ്യമന്ത്രി തങ്ങളുടെ ആവശ്യങ്ങളെ എതിർക്കുകയാണെന്നും സമരസമിതി കുറ്റപ്പെടുത്തി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles