സ്വർണം കവർന്ന് പകരം മുക്കുപണ്ടം വെച്ചു; ഉളിക്കലിൽ 31 പവൻ മോഷ്ടിച്ച ഹോം നഴ്സ് പിടിയിൽ, കുരുക്കായത് ഫോണിൽ കാണിച്ച അതിബുദ്ധി

കണ്ണൂർ: ഉളിക്കൽ മണിക്കടവിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 30 ലക്ഷം രൂപയോളം വിലമതിക്കുന്ന 31 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വയനാട് പെരിയ സ്വദേശിനി ഉച്ചപ്പള്ളി പ്രേമയെയാണ് (50) ഉളിക്കൽ പൊലീസ് പിടികൂടിയത്. മണിക്കടവ് സ്വദേശി ന്യായപ്പള്ളി ഈപ്പന്റെ വീട്ടിലാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ മോഷണം നടന്നത്.

ഈപ്പനെയും ഭാര്യയെയും ശുശ്രൂഷിക്കുന്നതിനായി മൂന്ന് വർഷം മുൻപാണ് പ്രേമ ഇവിടെ ജോലിക്കെത്തിയത്. ഭാര്യയുടെ വിയോഗത്തിന് ശേഷം ഈപ്പൻ മകൾ നിമ്മിക്കൊപ്പം ബെംഗളൂരുവിലേക്ക് പോയ തക്കം നോക്കിയാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്. അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന മാല, വള, നെക്‌ലസ്, മോതിരം, ലോക്കറ്റ്, പാദസരം തുടങ്ങിയ ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം, വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ അതേ മാതൃകയിലുള്ള മുക്കുപണ്ടങ്ങൾ പകരം വെക്കുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയ ഈപ്പനും മകളും ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് സ്വർണത്തിന് പകരം മുക്കുപണ്ടങ്ങളാണെന്ന ഞെട്ടിക്കുന്ന വിവരം തിരിച്ചറിഞ്ഞത്. എന്നാൽ, പ്രതിയെ സംശയിക്കുന്നതായി ഭാവിക്കാതെ വീട്ടുകാർ തന്ത്രപൂർവ്വം പ്രേമയുടെ മൊബൈൽ ഫോൺ പരിശോധിച്ചു. യഥാർത്ഥ ആഭരണങ്ങളുടെയും, അവയ്ക്ക് സമാനമായ മുക്കുപണ്ടങ്ങൾ വാങ്ങാനായി എടുത്ത ചിത്രങ്ങളും ഫോണിൽ നിന്ന് കണ്ടെത്തിയതോടെ കള്ളത്തരം കൈയോടെ പിടികൂടുകയായിരുന്നു.

ഈപ്പന്റെ മകൾ നിമ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉളിക്കൽ എസ്ഐ രാധാകൃഷ്ണൻ, എഎസ്ഐ പി.വി. രാജേഷ്, ഉദ്യോഗസ്ഥരായ ടി.ജെ. ഷിജിമോൾ, കെ.കെ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രേമയെ റിമാൻഡ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles