മനസ്സിൽ മായാതെ നിൽക്കുന്ന മംഗലാപുരം രുചി! 19 കൊല്ലത്തിനിപ്പുറവും തനിമ മങ്ങാതെ ആ ഗോളി ബജി

ഗോളി ബജിയോടുള്ള ഇഷ്ടം പത്തൊമ്പത് കൊല്ലം മുമ്പ് ആദ്യമായി മംഗലാപുരത്ത് പോയപ്പോൾ തുടങ്ങിയതാണ്. ഹമ്പൻകട്ടയിലെ മിലാഗ്രീസ് ക്രോസ്സ് റോഡിലുള്ള ചായക്കടയിൽ നിന്നാണ് ആദ്യമായി ഗോളി ബജി കഴിച്ചത്. തേങ്ങാച്ചമ്മന്തിയും, പുതിന ചമ്മന്തിയുമൊക്കെ ഗോളി ബജിയുടെ കൂട്ടുകാരാണ്. കടല മാവും, തൈരും അരിപ്പൊടിയും ഉള്ളിയും മല്ലിയിലയും തേങ്ങയും ജീരകവും പച്ചമുളകും ഇഞ്ചിയുമൊക്കെ ചേർത്തുണ്ടാക്കുന്ന, ഏതാണ്ട് നമ്മുടെ പഴക്കേക്കിന്റെ ആകൃതിയും ഉഴുന്നുവടയുടെ നിറവുമുള്ള, എന്നാൽ തുളയില്ലാത്ത, ഉരുണ്ട ആകൃതിയിലുള്ള, എണ്ണയിൽ വറുത്തെടുക്കുന്ന ഒരുതരം പലഹാരമാണ് ഗോളി ബജി.

ഞങ്ങൾ തിരുവനന്തപുരത്തുകാരുടെ പഴക്കേക്ക്, മറ്റു പലർക്കും ‘ബോണ്ട’യാണല്ലോ. ആന്ധ്രയിൽ ഇവന്റെ പേര് ‘മൈസൂർ ബോണ്ട’ എന്നാണ്. ചിലയിടങ്ങളിൽ ‘മംഗലാപുരം ബോണ്ട’. കഴിഞ്ഞ മാസം ധർമ്മസ്ഥലയിൽ പോകുന്ന വഴി ബെൽത്തങ്ങാടിക്കടുത്തുള്ള ഒരു ചായക്കടയിൽ കയറിയാണ് പതിനഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോളി ബജി കഴിച്ചത്.

#sumeshmarcopolo

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles