നഗരത്തിൽ അനധികൃതമായി ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ കേരള പൊലീസിന് പിഴയീടാക്കി തിരുവനന്തപുരം കോർപ്പറേഷൻ. പൊലീസ് ഗെയിംസിന്റെ പ്രചാരണാർത്ഥം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ ബോർഡുകൾ സ്ഥാപിച്ചതിനാണ് 15,000 രൂപ പിഴ ചുമത്തിയത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് നഗരസഭാ സെക്രട്ടറി ഔദ്യോഗികമായി നോട്ടീസ് അയച്ചു. തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഡി.ജി.പി ഈ നോട്ടീസ് പരിപാടിയുടെ സംഘാടകർക്ക് കൈമാറിയിട്ടുണ്ട്.



