ഇന്ന് പുഴുവിനെ ഇട്ടു ! നാളെ വിഷം കലർത്തും ! ഈ നാറികളെ അടുപ്പിക്കരുത് ! സംസ്ഥാന സ്‌കൂൾ കായിക മേളയിൽ നടക്കുന്നത് ഇതാണ് ! അടിമുടി ദുരൂഹം

കായിക കേരളം നെഞ്ചിലേറ്റിയ ഒരു വലിയ മേളയെ, ആയിരക്കണക്കിന് കായിക പ്രതിഭകൾ വിയർപ്പൊഴുക്കുന്ന ഒരു മഹാസംഭവത്തെ എങ്ങനെയൊക്കെ അലങ്കോലപ്പെടുത്താമെന്ന ഹീനമായ അജണ്ടയാണ് കോഴിക്കോട് നാം കണ്ടത്. കുട്ടികൾക്ക് വിളമ്പുന്ന ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന കള്ളക്കഥ മെനഞ്ഞ്, നാടിന്റെ ഉത്സവത്തെ തന്നെ തകർക്കാൻ ശ്രമിച്ച ഒരു അധ്യാപകൻ ഒടുവിൽ കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു. ചൂടോടെ ആവി പറക്കുന്ന സാമ്പാറിലേക്ക് ജീവനുള്ള പുഴുവിനെ കൊണ്ടുവന്നിട്ട് നാടകം കളിച്ച ഇയാളുടെ ലക്ഷ്യം എന്തായിരുന്നു എന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. എന്നാൽ അതിനേക്കാൾ ഭയാനകമായ മറ്റൊന്നുണ്ട്, ഈ നാടകത്തിന് അരങ്ങൊരുക്കാൻ പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ ശക്തികൾ ഏതാണ് എന്ന ചോദ്യം.

കഴിഞ്ഞ ദിവസം പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കിട്ടിയെന്ന ആരോപണം ഉയർന്ന നിമിഷം തന്നെ, യാതൊരു അന്വേഷണത്തിനും കാത്തുനിൽക്കാതെ മൈതാനത്തേക്ക് മാർച്ച് നടത്തിയത് എസ്എഫ്ഐ പ്രവർത്തകരാണ്. ചൂട് പാറുന്ന പുട്ടിൽ നിന്ന് ജീവനോടെ പുഴുവിനെ കിട്ടിയെന്നായിരുന്നു ആരോപണം. ഈ സമരം എന്തിനായിരുന്നു, ആർക്കുവേണ്ടിയായിരുന്നു. ആരോപണം വരുന്നു, പിന്നാലെ വേദിയ്ക്ക് മുന്നിൽ രണ്ട് മേശയും കസേരയും കൊണ്ട് വന്ന് ഇവന്മാർ പഴവും അവിച്ച മുട്ടയും വിതരണം ചെയ്തു. പുറമെ സംഘടിതമായ മാർച്ച് നടക്കുന്നു, പിന്നാലെ ഉച്ചഭക്ഷണത്തിലും പുഴുവിനെ കണ്ടെത്തിയെന്ന നാടകം ആവർത്തിക്കുന്നു. ഇതെല്ലാം കേവലം യാദൃശ്ചികമാണെന്ന് വിശ്വസിക്കാൻ കേരളത്തിലെ ജനങ്ങൾ അത്ര വിഡ്ഢികളല്ല. ആസൂത്രിതമായ ഒരു തിരക്കഥയുടെ അടിസ്ഥാനത്തിൽ അരങ്ങേറിയ നാടകമാണിതെന്ന് വ്യക്തം. കായികമേളയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കി മാറ്റാൻ വിദ്യാർത്ഥി സംഘടനയെ രംഗത്തിറക്കി അന്തരീക്ഷം കലുഷിതമാക്കുക, സർക്കാരിന് നേരെ ചോദ്യങ്ങൾ വരുമ്പോൾ സ്വന്തം സ്വാധീനത്തിൽ കാര്യങ്ങൾ ഒതുക്കിത്തീർക്കുക, ഇതൊക്കെ സി‌പി‌എമ്മിന്റെ പരിചിതമായ രാഷ്ട്രീയ ശൈലിയല്ലാതെ മറ്റെന്താണ്. ഈ അധ്യാപകൻ ഇപ്പോൾ അറസ്റ്റിലായിട്ടുണ്ട്. കേരളാ പോലീസ് ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ, കുടയേണ്ട രീതിയിൽ കുടഞ്ഞാൽ സത്യം പുറത്തു വരും.

ഇത് ആദ്യത്തെ സംഭവമല്ലെന്ന് കേരളം ഓർക്കണം. കലോത്സവങ്ങളുടെയും കായികമേളകളുടെയും ഊട്ടുപുരകളെ നിരന്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച പാരമ്പര്യമാണ് ഇടത് സൈബർ പോരാളികൾക്കുള്ളത്. പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് കുട്ടികൾക്ക് സ്നേഹത്തോടെയും ഭക്തിയോടെയും ഭക്ഷണം വിളമ്പിയ പഴയിടം മോഹനൻ നമ്പൂതിരിയെ പോലുള്ള ഒരു മഹത് വ്യക്തിയെ എങ്ങനെയാണ് ഈ കൂട്ടർ വേട്ടയാടിയതെന്ന് നാം മറന്നിട്ടില്ല. ഭക്ഷണത്തിൽ പോലും ജാതിയും വർഗീയതയും തിരഞ്ഞ്, സസ്യാഹാര മേധാവിത്വമെന്ന കപട സിദ്ധാന്തങ്ങൾ ചമച്ച് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തത് സി‌പി‌എമ്മിന്റെ സൈബർ വെട്ടുകിളികളായിരുന്നു.
അന്ന് ആ മനുഷ്യൻ പറഞ്ഞ വാക്കുകൾ ഇന്നും കേരളത്തിന്റെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. കലോത്സവ കലവറയിലേക്ക് പോലും വിഷം കലർന്ന ചിന്തകൾ കടന്നുവന്നെന്നും, കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ ആരെങ്കിലും എന്തെങ്കിലും കൃത്രിമം കാണിക്കുമോ എന്ന് തനിക്ക് ഭയമുണ്ടെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞപ്പോൾ, കേരളത്തിന്റെ സാംസ്കാരിക മുഖത്തിനാണ് മങ്ങലേറ്റത്. ഭയം കാരണം ആ മനുഷ്യന് താൽക്കാലികമായി കലോത്സവ പന്തൽ വിട്ടൊഴിയേണ്ടി വന്നു. പൊതുസമൂഹത്തിന്റെ വലിയ പിന്തുണ കൊണ്ടും നാടിന്റെ ആവശ്യപ്രകാരവുമാണ് അദ്ദേഹം പിന്നീട് മടങ്ങിയെത്തിയത്.
എന്നാൽ സി‌പി‌എമ്മിന്റെയും അവരുടെ പോഷക സംഘടനകളുടെയും ചിന്താഗതിയിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് കോഴിക്കോട്ടെ പുതിയ സംഭവം തെളിയിക്കുന്നു. സ്കൂൾ മേളകളിൽ പോലും സ്വന്തം അജണ്ടകൾ നടപ്പിലാക്കാൻ വിഷം തുപ്പുന്ന രാഷ്ട്രീയം ഇവർ കലർത്തുന്നു. സ്വന്തം സംഘടനയ്ക്ക് മേൽക്കോയ്മ ഉണ്ടാക്കാനും, എതിരഭിപ്രായങ്ങളെ ഇല്ലാതാക്കാനും വേണ്ടി കുട്ടികളുടെ ആഹാരത്തിൽ പോലും പുഴുവിനെ കൊണ്ടുവന്നിട്ട് സമരം പ്രഖ്യാപിക്കുന്ന ക്രൂരതയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. ഈ കപട പുരോഗമനവാദികൾ നാടിന് സമ്മാനിക്കുന്നത് വിദ്വേഷവും ഭിന്നിപ്പും മാത്രമാണ്. കലയും കായികവും പോലുള്ള സർഗ്ഗാത്മക വേദികളെ പോലും സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്കായി കശാപ്പ് ചെയ്യുന്ന ഈ വൃത്തികെട്ട സംസ്കാരത്തിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി വിരൽ ചൂണ്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു നാടിന്റെ പ്രതീക്ഷകളായ കുട്ടികളുടെ മേളകളെ തകർക്കാൻ തുനിയുന്ന ഇത്തരം രാഷ്ട്രീയ നാടകങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചേ മതിയാകൂ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles