സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അപകീർത്തിപ്പെടുത്തിയുള്ള പോസ്റ്റ്! മുഴുവൻ കെപിസിസി ഭാരവാഹികൾക്കും കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ കെപിസിസി ഭാരവാഹികൾക്കെതിരെ സുപ്രീംകോടതി. മുഴുവൻ കെപിസിസി ഭാരവാഹികൾക്കും കോടതി സ്വമേധയാ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കോടതിയുടെ അന്തസ്സിനെയും അധികാരത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം നടപടികളെ ശക്തമായി നേരിടുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, കേസ് വിശദമായി പരിശോധിക്കുന്നതിനായി ഒരു അമിക്കസ് ക്യൂറിയെയും നിയമിച്ചു.

കേസ് പരിഗണിച്ചവേളയിൽ കെപിസിസിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചെങ്കിലും സുപ്രീംകോടതി അത് സ്വീകരിക്കാൻ തയാറായില്ല. ആദ്യം പരസ്യമായി താറടിച്ചു കാണിച്ചശേഷം വന്ന് മാപ്പ് പറയുന്നതിൽ എന്ത് കാര്യമാണുള്ളതെന്ന് രൂക്ഷമായി ആരാഞ്ഞ കോടതി, നീതിന്യായ വ്യവസ്ഥയെയും ചീഫ് ജസ്റ്റിസിനെയും അപമാനിക്കാൻ ബോധപൂർവമായ ശ്രമം നടന്നതായാണ് വിലയിരുത്തിയത്. ഒക്ടോബർ 12-നാണ് ‘നിയമവും വ്യവസ്ഥയും കൈകാര്യം ചെയ്യാൻ കഴിയില്ലെങ്കിൽ രാജി വെക്കൂ’ എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെപിസിസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് പിന്നീട് നീക്കം ചെയ്തെങ്കിലും ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് സുപ്രീംകോടതിയുടെ തീരുമാനം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles