കലയും സുസ്ഥിരതയും കൈകോർക്കുമ്പോൾ… ലളിതകലാ അക്കാദമിയുടെ ദേശീയ കലാപ്രദർശനത്തിന് ന്യൂഡൽഹിയിൽ തുടക്കം, 20 കലാകാരന്മാരെ ആദരിച്ചു

ന്യൂഡൽഹി : ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 65-ാമത് ദേശീയ കലാപ്രദർശനത്തിൽ കലാകാരന്മാരെ ആദരിച്ച് കേന്ദ്ര സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. ഇന്ത്യൻ ദൃശ്യകലാരംഗത്ത് മികച്ച സംഭാവനകൾ നൽകിയ 20 കലാകാരന്മാരെയാണ് ആദരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സേവ ഹി സംസ്കൃതി’ വർക്ക്ഷോപ്പുകളുടെ ഭാഗമായി ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്ന് നിർമ്മിച്ച കലാസൃഷ്ടികൾ മന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും വീക്ഷിച്ചു. കലയും സുസ്ഥിരതയും പരസ്പരം സംയോജിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച ശെഖാവത്ത് ചൂണ്ടിക്കാണിച്ചു. ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾക്ക് പുതിയ കലാപരമായ രൂപം നൽകുന്ന ലളിതകലാ അക്കാദമിയുടെ ‘വേസ്റ്റ് ടു വണ്ടർ’ സംരംഭത്തെയും അദ്ദേഹം പ്രശംസിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാസൃഷ്ടികൾ ഉൾക്കൊള്ളുന്ന പ്രദർശനം ന്യൂഡൽഹി രവീന്ദ്ര ഭവനിൽ ഒക്ടോബർ 31 വരെ പൊതുജനങ്ങൾക്കായി നീട്ടിയിട്ടുണ്ട്. 6,000-ത്തിലധികം എൻട്രികളിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായുള്ള ജൂറി പരിശോധനയിലൂടെ 270 കലാകാരന്മാരെയാണ് പ്രദർശനത്തിനായി തിരഞ്ഞെടുത്തത്. പ്രമുഖ ആധുനിക ഇന്ത്യൻ ചിത്രകാരനായ അബ്ദുൽ അസീസ് റൈബയെക്കുറിച്ചുള്ള മോണോഗ്രാഫും ചടങ്ങിൽ പ്രകാശനം ചെയ്തു. അക്കാദമി ഗാലറി സന്ദർശിച്ചാണ് വിശിഷ്ട വ്യക്തികൾ ചടങ്ങ് പൂർത്തിയാക്കിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles