കുപ്പിയിൽ തീർത്ത വിസ്മയം!! ആയിരക്കണക്കിന് കുപ്പികൾ ഉപയോഗിച്ച് നിർമ്മിച്ച അപൂർവ്വ വീട് വിൽപ്പനയ്ക്ക് , വില അറിഞ്ഞാൽ ഞെട്ടും

വാഷിംഗ്ടൺ: വെറുമൊരു കാർ ഷെഡ് നിർമ്മിക്കാൻ തുടങ്ങി പിന്നീട് ആയിരക്കണക്കിന് കുപ്പികൾ ഉപയോഗിച്ച് മനോഹരമായ ഒരു വീടായി വളർന്ന അപൂർവ്വ നിർമ്മിതി വിൽപ്പനയ്ക്ക്. അമേരിക്കയിലെ അരിസോണയിൽ സ്ഥിതി ചെയ്യുന്ന 2,700 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഈ വിചിത്ര വീട് 4,32,500 ഡോളറിനാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

1964-ൽ ഹോവാർഡ് ഫിഞ്ച്, ജോയ് ഫിഞ്ച് എന്നീ ദമ്പതികളാണ് റോഡരികിൽ നിന്നും ബാറുകളിൽ നിന്നുമായി ഉപേക്ഷിക്കപ്പെട്ട ബിയർ, വൈൻ കുപ്പികളും മരുന്നു കുപ്പികളും ശേഖരിച്ച് ഈ വീടിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. കട്ടിയുള്ള സിമന്റും മോർട്ടാറും ഉപയോഗിച്ച് കൈകൊണ്ട് ഒന്നിനുമേൽ ഒന്നായി അടുക്കിയാണ് ഈ കുപ്പികൾ കൊണ്ട് ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്.

സൂര്യപ്രകാശം കുപ്പികളുടെ ചുവട് ഭാഗത്തുകൂടി അകത്തേക്ക് കടക്കുമ്പോൾ വീടിനുള്ളിൽ ഒരു സ്വാഭാവിക സ്റ്റെയിൻ ഗ്ലാസ് പ്രഭാവം സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് ആർക്കിടെക്ചറൽ ഡൈജസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് കിടപ്പുമുറികളും രണ്ട് ബാത്റൂമുകളും ഒരു ആർട്ടിസ്റ്റ് സ്റ്റുഡിയോയും ഉൾപ്പെടുന്നതാണ് ഈ വീട്. അരിസോണയിലെ കൊടുംചൂടിൽ നിന്നും രക്ഷനേടാൻ ഈ കുപ്പി ഭിത്തികൾ ഏറെ സഹായകരമാണ്. കുപ്പികൾക്കുള്ളിലെ ശൂന്യമായ സ്ഥലം സ്വാഭാവിക ഇൻസുലേഷനായി പ്രവർത്തിക്കുകയും, കട്ടിയുള്ള ഭിത്തികൾ പകൽ ചൂടിനെ പ്രതിരോധിക്കുകയും രാത്രിയിൽ ചൂട് പുറത്തുവിടുകയും ചെയ്യുന്നു.

ഫിഞ്ച് ദമ്പതികളുടെ കാലത്തിന് ശേഷം കതെ ബി എന്ന കലാകാരിയാണ് ഈ വീട് പരിപാലിച്ചത്. ഇലക്ട്രിക്കൽ, പ്ലംബിംഗ് സംവിധാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അവർ ഈ വീടിന്റെ തനിമ നഷ്ടപ്പെടാതെ സംരക്ഷിച്ചു. കറ്റീന പർവ്വതനിരകളുടെ മനോഹരമായ കാഴ്ചയും കാക്റ്റസ് മരങ്ങളും നിറഞ്ഞ വിശാലമായ ഭൂപ്രകൃതിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ മിഡ്-സെഞ്ച്വറി വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായാണ് ഈ വീടിനെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles