അമ്മയുടെ കൈപ്പുണ്യം ലോകത്തിന് സമ്മാനിച്ച 71-കാരി!! മുംബൈയുടെ സന്തോഷമായി ‘സന്തോഷം’ റെസ്റ്റോറന്റ്

തന്റെ അറുപതുകളുടെ അവസാനം സംരംഭകയായി മാറി, ഇന്ന് മുംബൈയിലെയും താണെയിലെയും ഏറ്റവും പ്രശസ്തമായ സൗത്ത് ഇന്ത്യൻ ഭക്ഷണശാലകളിലൊന്നിന്റെ അമരക്കാരിയായി തിളങ്ങുകയാണ് 71 കാരിയായ ഭാഗ്യലക്ഷ്മി ഗൊഹോക്കർ. അമ്മ പാർവതി പകർന്നുനൽകിയ പരമ്പരാഗത രുചിക്കൂട്ടുകളെയും പാചക രഹസ്യങ്ങളെയും അടിസ്ഥാനമാക്കി 2022-ൽ മകൻ ചിത്തരഞ്ജൻ ഗൊഹോക്കറുമായി ചേർന്ന് ആരംഭിച്ച ‘സന്തോഷം’ (Santosham) എന്ന റെസ്റ്റോറന്റ് ഇന്ന് മുംബൈ നഗരത്തിൽ വലിയ വിജയമായി മാറിയിരിക്കുന്നു.

തമിഴ് അയ്യർ പാരമ്പര്യമുള്ളതും കേരളത്തിൽ വേരുകളുള്ളതുമായ കുടുംബത്തിന്റെ തനിമയാർന്ന രുചികളാണ് ‘സന്തോഷം’ റെസ്റ്റോറന്റിന്റെ പ്രധാന ആകർഷണം. വാഴയിലയിൽ വിളമ്പുന്ന 21-ലധികം വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണവും വാരാന്ത്യങ്ങളിൽ ഒരുക്കുന്ന മുപ്പതിലധികം വിഭവങ്ങളുള്ള സദ്യയും ഒട്ടനവധി ആളുകളെയാണ് ഇവിടേക്ക് ആകർഷിക്കുന്നത്. താണെയിലെ മാനപാട, പവായി, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ ഔട്ട്ലെറ്റുകളുള്ള ഈ സംരംഭം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

1958-ൽ നാഗ്പൂരിൽ ഭാഗ്യലക്ഷ്മിയുടെ അച്ഛൻ തുടങ്ങിയ ‘ശാന്തി ഭവൻ’ റെസ്റ്റോറന്റിൽ നിന്നാണ് അവർക്ക് ഭക്ഷണത്തോടുള്ള അടങ്ങാത്ത അഭിനിവേശം ലഭിക്കുന്നത്. പിന്നീട് 42-ാം വയസ്സിൽ ഭർത്താവ് നഷ്ടപ്പെടുകയും പ്രതിസന്ധികളെ നേരിടേണ്ടി വരികയും ചെയ്ത ഭാഗ്യലക്ഷ്മി, കോവിഡ് കാലത്ത് വീട്ടിൽ നിന്ന് ചെറിയ രീതിയിൽ തുടങ്ങിയ ‘ഭാഗ്യലക്ഷ്മിസ് കിച്ചൻ’ എന്ന വാട്സാപ്പ് ഫുഡ് ഡെലിവറി സംരംഭത്തിലൂടെയാണ് വീണ്ടും സജീവമായത്. പിന്നീട് മകന്റെ സഹായത്തോടെ ഇത് വലിയൊരു റെസ്റ്റോറന്റ് ശൃംഖലയായി വളർത്തുകയായിരുന്നു. രാസവസ്തുക്കളോ കൃത്രിമ നിറങ്ങളോ ചേർക്കാതെ, അമ്മയുടെ പഴയ കുറിപ്പുകളിലെ കൃത്യമായ അളവിലും രുചിയിലുമാണ് ഇവിടെ വിഭവങ്ങൾ തയ്യാറാക്കുന്നത്. ആളുകളെ അവരുടെ വേരുകളിലേക്കും പഴയ ഓർമ്മകളിലേക്കും തിരികെ കൊണ്ടുപോകുക എന്നതാണ് തന്റെ ആഗ്രഹമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles