പാരീസ്: കിഴക്കൻ ഫ്രാൻസിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ബസ് അപകടത്തിൽപ്പെട്ട് ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം.അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഏൻറീജിയണിലെ ചെറിയ പട്ടണമായ ലെന്റിന് സമീപമാണ് അപകടമുണ്ടായത്.
പ്രദേശത്തെ മിഡിൽ, ഹൈസ്കൂളുകളിലേക്ക് വിദ്യാർത്ഥികളുമായി പോയ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ . ഫ്രഞ്ച് ട്രാൻസ്പോർട്ട് മിനിസ്റ്റർ ഫിലിപ്പ് തബരോട്ട് സംഭവസ്ഥലത്തേക്ക് തിരിച്ചു. അപകടത്തിൽപ്പെട്ട കുട്ടികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി എഡ്വേർഡ് ജെഫ്രെ അറിയിച്ചു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി എമർജൻസി സംഘവും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.



