ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം! ദീപാവലിക്ക് തൊട്ടുമുമ്പ് ഗ്രാപ്-3 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

ന്യൂഡൽഹി : ഡൽഹി-എൻ.സി.ആർ മേഖലയിൽ വായുമലിനീകരണം ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ ഘട്ടം 3 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തി. ദീപാവലിക്ക് രണ്ടു ദിവസം മാത്രം ശേഷിക്കെ ഡൽഹിയിലെ ശരാശരി വായുനിലവാര സൂചിക 382-ൽ എത്തിയതോടെയാണ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് അടിയന്തര ഉത്തരവിറക്കിയത്. വായുനിലവാരം ‘വളരെ മോശം’ വിഭാഗത്തിൽ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ നടപടി.

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നിർമ്മാണ-പൊളിക്കൽ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തി. കൂടാതെ ബി.എസ്-3 പെട്രോൾ, ബി.എസ്-4 ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിനും കടുത്ത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. റോഡുകളിൽ പൊടിപടലങ്ങൾ ഉയരുന്നത് തടയാൻ തളിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടാനും അധികൃതർക്ക് നിർദ്ദേശം നൽകി. ദീപാവലി ആഘോഷ വേളയിൽ മലിനീകരണം ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതഖർ അഭ്യർത്ഥിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles