അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന അൻസിബയുടെ പരാതി !നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുത്തു, പോലീസ് നടപടി എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശത്തിന് പിന്നാലെ

കൊച്ചി : തനിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. അൻസിബയുടെ ഹർജി പരിഗണിച്ച എറണാകുളം മജിസ്‌ട്രേറ്റ് കോടതി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കഴിഞ്ഞ ദിവസം പാലാരിവട്ടം പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ഉൾപ്പെടുത്താത്തതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അൻസിബ. പാലാരിവട്ടം ഇൻസ്പെക്ടർക്കെതിരെ കോടതിയലക്ഷ്യത്തിന് കോടതിയെ സമീപിക്കാനാണ് അന്സിബയുടെ തീരുമാനം.

യൂട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്നായിരുന്നു അൻസിബയുടെ പരാതി. യൂട്യൂബ് ചാനൽ ഉടമയും ലക്ഷ്മിപ്രിയയും ശ്വേതാ മേനോനും ചേർന്ന് ഗൂഢാലോചന നടത്തി തനിക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ ആരോപണം. യൂട്യൂബിലൂടെ നടത്തുന്ന അപവാദ പ്രചാരണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് അൻസിബ മുമ്പ് പാലാരിവട്ടം പോലീസിലും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. ഇതോടെ മജിസ്‌ട്രേറ്റ് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അൻസിബ ഹൈക്കോടതിയെ സമീപിച്ചു. ഇതിനെ തുടർന്നാണ് പരാതി വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിയോട് ഉത്തരവിട്ടത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles