സംഗീത ലോകത്തെ വിപ്ലവകാരി!!! ബ്ലാക്ക് മെറ്റൽ സംഗീത ശാഖയുടെ അമരക്കാരൻ കോൺറാഡ് ‘ക്രോണസ്’ ലാൻഡ് അന്തരിച്ചു

ഹെവി മെറ്റൽ ബാൻഡായ ‘വെനം’ത്തിന്റെ സഹസ്ഥാപകനും ബാസ് ഗിത്താറിസ്റ്റുമായ കോൺറാഡ് ‘ക്രോണസ്’ ലാൻഡ് അന്തരിച്ചു. 63 വയസ്സായിരുന്നു. ബ്ലാക്ക് മെറ്റൽ എന്ന സംഗീത വിഭാഗത്തിന് തുടക്കമിടുകയും മെറ്റാലിക്ക, സ്ലേയർ, ആന്ത്രാക്സ് തുടങ്ങിയ ലോകപ്രശസ്ത മെറ്റൽ ബാൻഡുകൾക്ക് വലിയ സ്വാധീനമാവുകയും ചെയ്ത വെനത്തെ അഞ്ച് പതിറ്റാണ്ടോളമാണ് ക്രോണസ് നയിച്ചത്.

ക്രോണസിന്റെ ശബ്ദവും ബാസ് ഗിത്താറിലുളള പ്രാവീണ്യവും കാഴ്ചപ്പാടുമാണ് വെനം ബാൻഡിന്റെ ഹൃദയസ്പന്ദനമെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. വിട്ടുവീഴ്ചകളില്ലാത്തതും നിർഭയവുമായ നിലപാടുകളിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1978-ൽ ന്യൂകാസിലിൽ രൂപംകൊണ്ട വെനം ബാൻഡ്, 1982-ൽ പുറത്തിറക്കിയ ‘ബ്ലാക്ക് മെറ്റൽ’ എന്ന തങ്ങളുടെ രണ്ടാം ആൽബത്തിലൂടെയാണ് ലോകശ്രദ്ധ നേടിയത്. ഇരുണ്ട പ്രമേയങ്ങളും വരികളും വേഗതയേറിയ സംഗീത ശൈലിയും ഉൾക്കൊണ്ട ഈ ആൽബം പുതിയൊരു സംഗീത ശാഖയ്ക്ക് തന്നെ രൂപം നൽകി.

മെറ്റാലിക്ക ഉൾപ്പെടെയുള്ള പ്രമുഖ ബാൻഡുകളെ ആദ്യകാലത്ത് സംഗീത ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിൽ വെനം ബാൻഡ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. സംഗീതത്തിന് പുറമെ ബാൻഡിന്റെ വേറിട്ട ദൃശ്യഭംഗിയും ലോഗോകളും രൂപകൽപ്പന ചെയ്തതും ക്രോണസ് ആയിരുന്നു. വിവാദപരമായ വരികളുടെ പേരിൽ അമേരിക്കൻ സർക്കാരിന്റെയും സെൻസർ ബോർഡുകളുടെയും കണ്ണിലെ കരടായ വെനം ബാൻഡ്, പല പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോയി. ഈ വർഷം അവരുടെ പതിനാലാമത്തെ സ്റ്റുഡിയോ ആൽബമായ ‘ഇൻറു ഒബ്ലിവിയോൺ’ പുറത്തിറക്കിയിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles