കോഴിക്കോട് എക്സൈസ് കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു, തിരച്ചിൽ ഊർജിതം

കോഴിക്കോട്: കഞ്ചാവ് കേസിൽ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി പരിശോധനയ്ക്കിടെ രക്ഷപ്പെട്ടു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് കൈവിലങ്ങോടെ എക്സൈസ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രാത്രിയാണ് ഫായിസിനെ എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈവശത്തുനിന്നും വാഹനത്തിൽനിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് പ്രതിയുമായി എക്സൈസ് സംഘം വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെയും എക്സൈസ് സംഘം പരിശോധന തുടരുകയാണ്. എക്സൈസ് കസ്റ്റഡിയിലിരിക്കെ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles