രുചിമുകുളങ്ങളിൽ വിസ്മയം തീർക്കുന്ന ‘ചിക്കൻ സുക്ക’!! പാചകരീതിയും പ്രത്യേകതകളും

രുചിമുകുളങ്ങളെ ഉണർത്തുന്ന രുചിക്കൂട്ടും തേങ്ങയുടെ സമൃദ്ധിയും കൊണ്ട് ഇന്ത്യയൊട്ടാകെ പ്രശസ്തമായ ഒരു പരമ്പരാഗത തുളു വിഭവമാണ് ചിക്കൻ സുക്ക. കോരി സുക്കയെന്നും ഇത് അറിയപ്പെടുന്നു. തുളു ഭാഷയിൽ ‘കോരി’ എന്നാൽ കോഴി എന്നും, ‘സുക്ക’ എന്നാൽ ഉണങ്ങിയത് എന്നുമാണ് അർത്ഥം. റോഡരികിലെ തട്ടുകടകൾ തൊട്ട് വലിയ റെസ്റ്റോറന്റുകളിൽ വരെ തരംഗമാണ് ചിക്കൻ സുക്ക. വറുത്ത മസാലകളുടെയും വറുത്തു ചിരകിയ തേങ്ങയുടെയും ചേരുവയാണ് ചിക്കൻ സുക്കയുടെ ജീവൻ.

സവിശേഷമായ രുചിക്കൂട്ടും പാചകം ചെയ്യുന്ന രീതിയും…

വറ്റൽമുളക്, മല്ലി, ജീരകം, പെരുംജീരകം, കുരുമുളക്, ഉലുവ, കറുവാപ്പട്ട, ഗ്രാമ്പൂ, കായം എന്നിവ നെയ്യിലോ വെളിച്ചെണ്ണയിലോ വറുത്തരച്ചാണ്‌ ചിക്കൻ സുക്കക്ക് വേണ്ട ഡ്രൈ മസാല തയ്യാറാക്കുന്നത്. വഴറ്റിയ സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി, കറിവേപ്പില എന്നിവയിലേക്ക് കോഴിയിറച്ചി ചേർത്ത് വേവിക്കുന്നു. ഇറച്ചി വെന്തു വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന മസാലയും വറുത്തു വച്ചിരിക്കുന്ന തേങ്ങാ ചിരകിയതും ചേർത്ത് നന്നായി ഇളക്കി വരട്ടിയെടുക്കുന്നു. ചെറിയ ചാറോടു കൂടിയോ നല്ല ഡ്രൈയായോ ഇഷ്ടാനുസരണം ചിക്കൻ സുക്ക തയ്യാറാക്കാം. മംഗലാപുരത്തെ പരമ്പരാഗത പലഹാരമായ നീർദോശയും, കോറി റൊട്ടിയും, പൊറോട്ടയും, ചപ്പാത്തിയും, ഗീ റൈസും, ചോറുമെല്ലാം ചിക്കൻ സുക്കക്ക് കൂട്ടാണ്. വറുത്ത തേങ്ങയുടെ രുചിയും വറുത്ത മസാലയുടെ എരിവും മണവും സമന്വയിക്കുന്ന ചിക്കൻ സുക്ക മംഗലാപുരത്തിന്റെ ഭക്ഷണ സംസ്ക്കാരത്തിന്റെ അടയാളം കൂടിയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles