പിണറായി വിജയൻ തലയ്ക്ക് നേരെ വീശിയ വടിവാൾ.. പിന്നീട് വിധി രക്ഷിച്ച ജീവനുമായുള്ള അതിജീവനം.. നടുക്കുന്ന ഓർമ്മകളിലൂടെ കണ്ണൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ കണ്ടോത്ത് ഗോപി

“അന്ന് കോൺഗ്രസ്സിന്റെ ജാഥ നയിച്ചു കൊണ്ട് തലശ്ശേരി പട്ടണത്തിലൂടെ വരികയായിരുന്നു ഞാൻ. അപ്പോഴാണ് കുറെ കമ്മ്യൂണിസ്റ്റുകാർ ആക്രോശിച്ചു കൊണ്ട് ഞങ്ങൾക്ക് നേരെ പാഞ്ഞു വന്നത്. മുമ്പിൽ ഉണ്ടായിരുന്നത് വിജയൻ എന്നൊരു ചെറുപ്പക്കാരനായിരുന്നു. അയാളുടെ കയ്യിൽ ഒരു വടിവാളുണ്ടായിരുന്നു. ആ വടിവാൾ കൊണ്ട് അയാളെന്റെ തലയ്ക്ക് നേരെ ആഞ്ഞുവെട്ടി. ഞാൻ കൈ കൊണ്ട് ആ വെട്ട് തടുത്തു. എന്റെ കൈ അറ്റു തൂങ്ങി. അടിയന്തിരാവസ്ഥ കഴിഞ്ഞ കാലമായത് കൊണ്ട് സിആർപി എഫുകാരുടെ ക്യാമ്പ് അവിടെയുണ്ടായിരുന്നു. ഞാൻ പ്രണാരക്ഷാർത്ഥം അങ്ങോട്ടേക്ക് ഓടിക്കയറി. അങ്ങോട്ടേക്ക് ഓടിക്കയറിയത് കൊണ്ട് എന്റെ ജീവൻ തിരിച്ചു കിട്ടി. പൊലീസുകാരെ സ്വാധീനിച്ച് എന്നെ വെട്ടിയ വിജയൻ കേസിൽ നിന്ന് രക്ഷപ്പെട്ടു…”

പറയുന്നത് കണ്ണൂരിലെ കോൺഗ്രസ്സ് നേതാവും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രസിഡന്റുമായ കണ്ടോത്ത് ഗോപിയാണ്. അന്ന് കണ്ടോത്ത് ഗോപിയെ വെട്ടിയ വിജയൻ പിന്നീട് പിണറായി വിജയനായി. പാർട്ടി സെക്രട്ടറിയും മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായി. ഇപ്പോൾ പ്രതിപക്ഷ നേതാവും. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ കണ്ടോത്ത് ഗോപിയെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടു വന്ന് വിജയന്റെ അന്നത്തെ അക്രമണത്തെക്കുറിച്ചു പറയിപ്പിച്ചത് കെ സുധാകരനാണ്. ഡിഎൻഎ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ വച്ച് കണ്ടോത്ത് ഗോപി ഇത് പറഞ്ഞത്.

“പിന്നീടെപ്പോഴെങ്കിലും ഈ വിജയനെ നേരിട്ട് കണ്ടിട്ടുണ്ടോ?” എന്നുള്ള ചോദ്യത്തിന്,
“മുഖ്യമന്ത്രിയായതിനു ശേഷം ഒരു വേദിയിൽ വച്ചു കണ്ടിട്ടുണ്ട്…” എന്നായിരുന്നു മറുപടി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles