മദ്യപിച്ച് വാഹനമോടിച്ച കേസ് ! അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും! മോട്ടോർ വാഹനവകുപ്പിന് റിപ്പോർട്ട് കൈമാറുമെന്ന് പോലീസ്

കോഴിക്കോട്: മദ്യലഹരിയിൽ വാഹനാപകടം ഉണ്ടാക്കിയ സംഭവത്തിൽ യൂട്യൂബറും സിനിമാ റിവ്യൂവറുമായ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതുസംബന്ധിച്ച റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പിന് കൈമാറുമെന്ന് നടക്കാവ് സർക്കിൾ ഇൻസ്പെക്ടർ വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി 7.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എരഞ്ഞിപ്പാലം മിനി ബൈപ്പാസിൽ വെച്ച് അശ്വന്ത് കോക്ക് ഓടിച്ച കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഒരു കാറിലും നാല് ബൈക്കുകളിലും കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലുമാണ് വാഹനം ഇടിച്ചത്. തുടർന്ന് അപകടകരമായി വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ നാട്ടുകാരും മറ്റ് വാഹന ഉടമകളും ചേർന്ന് തടഞ്ഞുവെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസിനോടും ഇയാൾ തട്ടിക്കയറിയതായി റിപ്പോർട്ടുകളുണ്ട്.

തുടർന്ന് നടക്കാവ് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്ന് എയർഗണ്ണും പെല്ലറ്റുകളും മദ്യക്കുപ്പികളും കണ്ടെടുത്തു. വിവിധ വാഹന ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, അശ്വന്ത് കോക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles