ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു!! മാതാപിതാക്കൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

മുംബൈ : മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. ലിവ്-ഇൻ റിലേഷനിലായിരുന്ന ദമ്പതികൾ തങ്ങളുടെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 1.2 ലക്ഷം രൂപയ്ക്കാണ് വിറ്റത്. തുടർന്ന് കൈ മറിഞ്ഞ് ഹൈദരാബാദിൽ എത്തിയ കുഞ്ഞിനെ ഒടുവിൽ പോലീസ് കണ്ടെത്തി അനാഥമന്ദിരത്തിലേക്ക് മാറ്റി.

കൂലിപ്പണിക്കാരയ ദമ്പതികൾ കുഞ്ഞിനെ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് രണ്ട് മൊബൈൽ ഫോണുകളും 62,000 രൂപയുടെ സ്വർണവും വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥനായ ഹരേശ്വർ ഘുഗെ അറിയിച്ചു. ആദ്യ വിൽപ്പനയ്ക്ക് ശേഷം കുഞ്ഞ് മറ്റ് മൂന്ന് പേരിലൂടെ കൈമറിഞ്ഞു. കുഞ്ഞിന്റെ അമ്മ സീമ ഈ കുഞ്ഞിനെ സംഗീത ഔഹാദ് എന്നയാൾക്ക് 2.7 ലക്ഷം രൂപയ്ക്ക് വിറ്റു. തുടർന്ന് സംഗീത ഈ കുഞ്ഞിനെ തെലങ്കാന ജഗ്തിയാൽ സ്വദേശിയായ സുരേഷ് ഗുന്തുക്കയ്ക്ക് 3.5 ലക്ഷം രൂപയ്ക്ക് കൈമാറി. ഇടനിലക്കാരനായി പ്രവർത്തിച്ച സുരേഷ് പിന്നീട് ഈ കുഞ്ഞിനെ ഹൈദരാബാദിലെ ഒരു ബന്ധുവായ സ്ത്രീക്ക് കൈമാറുകയായിരുന്നു.

സന്താനഭാഗ്യമില്ലാത്തതിനാൽ ഏറെക്കാലമായി വിഷമിച്ചിരുന്ന ഹൈദരാബാദിലെ ഗാർമെന്റ് ബിസിനസ്സ് നടത്തുന്ന സ്ത്രീയാണ് കുഞ്ഞിനെ സ്വന്തമാക്കാൻ പണം നൽകിയത്. കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തിയതായും, ജില്ലാ ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരം കുഞ്ഞിനെ ചത്രാപതി സംഭാജിനഗറിലെ അനാഥമന്ദിരത്തിൽ പ്രവേശിപ്പിച്ചതായും പോലീസ് വ്യക്തമാക്കി. കേസിൽ ദമ്പതികൾ ഉൾപ്പെടെയുള്ള ഏഴുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles