കൊല്ലം: ചടയമംഗലം കുരിയോട് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനം.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ കൊല്ലം റൂറൽ എസ്.പി, ചടയമംഗലം എസ്.എച്ച്.ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയെ വിവസ്ത്രനാക്കി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. പങ്കാളിയായ രാജേഷിന് തന്റെ മകനെ ഇഷ്ടമല്ലെന്നും ഇയാൾ എന്നും മദ്യപിച്ചെത്തി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നും അമ്മ ശാലിനി വെളിപ്പെടുത്തി. അസഭ്യവർഷവും ആക്ഷേപങ്ങളും പതിവാണെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലം റൂറൽ എസ്.പിയുമായി ഫോണിൽ സംസാരിച്ചു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കർശനമായ നിയമനടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി പോലീസിന് കർശന നിർദേശം നൽകി. കുറ്റക്കാരനായ രാജേഷിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി ബിന്ദുകൃഷ്ണയും വ്യക്തമാക്കി.



