“റിപ്പോർട്ടർ ചാനലിന് വേണ്ടി പണം മുടക്കിയത് പിണറായി വിജയൻ!!! ഗോകുലം ഗോപാലനെ മുന്നിൽ നിർത്തിയിരിക്കുന്നത് ഡമ്മിയെ പോലെ” ഗുരുതരാരോപണവുമായി HRDS ഇന്ത്യ സെക്രട്ടറി അജി കൃഷ്ണൻ

തിരുവനന്തപുരം : റിപ്പോർട്ടർ ചാനലിന് വേണ്ടി പണം മുടക്കിയത് പിണറായി വിജയനാണെന്നും ഗോകുലം ഗോപാലനെ ഡമ്മിയായി മുന്നിൽ നിർത്തിയിരിക്കുകയാണെന്നും HRDS ഇന്ത്യ സെക്രട്ടറി അജി കൃഷ്ണൻ. അതുകൊണ്ടാണ് ജനരോഷം റിപ്പോർട്ടർ ചാനലിന് എതിരായപ്പോഴും സിപിഎം നേതാക്കളും ഇടത് സൈബറിടങ്ങളും റിപ്പോർട്ടറിന് പിന്തുണ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ ഹോളിഡേ ഇൻ ഹോട്ടലും പിണറായി വിജയന്റേതാണെന്ന് അജി കൃഷ്ണൻ ആരോപിക്കുന്നു. DNA ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അജി കൃഷ്ണൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. ദല്ലാൾ നന്ദകുമാറുമായി സൗഹൃദമുണ്ടായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞാണ് താൻ ഇക്കാര്യങ്ങൾ അറിഞ്ഞതെന്നും അജി കൃഷ്ണൻ പറയുന്നു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.

“ശുദ്ധ തെമ്മാടിത്തരങ്ങൾ കാണിക്കുന്നവർ കുഴപ്പങ്ങൾ ഉണ്ടാക്കുമ്പോൾ അതിനെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളിൽ കൊണ്ടുവരാൻ എങ്ങനെ ഇവർക്ക് കഴിയുന്നു എന്നോർത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. എല്ലാ തോന്ന്യാസങ്ങളെയും തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് സിപിഎം എന്നും സ്വീകരിച്ചിട്ടുള്ളത്. പിണറായി വിജയനും മകൾക്കുമെതിരെ കേസെടുക്കണമെന്ന് ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്? കേരളത്തിൽ മാത്രം നദികളിൽ നിന്ന് മണൽ വരുന്നതിന് തടസ്സം എന്താണ്? ഒഡീഷയിലൊക്കെ നദികളിൽ നിന്ന് മണൽ വാരി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നു. അത് സർക്കാരിനും സാമ്പത്തികലാഭം നേടിക്കൊടുക്കുന്നതാണ്. പിണറായി വിജയന് എം സാൻഡ് കമ്പനിയിൽ ഷെയർ ഉള്ളത് കൊണ്ടാണ് നദികളിൽ നിന്ന് മണൽ വരുന്നതിനെ എതിർക്കുന്നത്. HRDS ആദിവാസികൾക്ക് വീടുകൾ നിർമ്മിച്ചു കൊൺടുക്കാൻ തയ്യാറായപ്പോൾ അവർക്ക് മുള പോലെയുള്ള തനതായ വനവിഭവങ്ങൾ ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ മതിയെന്ന് പറഞ്ഞ് തടസ്സപ്പെടുത്തി. ലക്ഷക്കണക്കിന് വീടുകൾ നിർമ്മിക്കാനുള്ള മുള എവിടെ ചെന്നുണ്ടാക്കും? പണ്ടത്തെ സിനിമകളിൽ ജോസ് പ്രകാശ് അവതരിപ്പിക്കുന്ന വില്ലനെപ്പോലെയാണ് പിണറായി വിജയൻ. കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതായതിനു ശേഷം പശ്ചിമബംഗാളിലും ത്രിപുരയിലും വലിയ വികസനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തെ പിണറായി വിജയന്റെ അഴിമതികൾ അന്വേഷിക്കണം. കെപി യോഹന്നാന്റെ മരണം സംശയാസ്പദമാണ്. ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാനുള്ള ചുമതല HRDS ഏറ്റെടുത്തിരുന്നു. ആ വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഒഡീഷയിൽ പതിനായിരം വീടുകൾ നിർമ്മിക്കാനുള്ള ചുമതലയാണ് സർക്കാർ ഏൽപ്പിച്ചത്. അതിൽ ആയിരം വീടുകളുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.”

പിണറായി വിജയനും മകൾക്കുമെതിരെ കേസെടുക്കാൻ ED സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ഗവർണ്ണർക്ക് നിവേദനം നൽകാൻ എത്തിയതായിരുന്നു അജി കൃഷ്ണൻ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles