പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിൽ കോഴഞ്ചേരി പുതിയ പാലത്തിന്റെ ഉദ്ഘാടനവും പിതൃത്വവും സംബന്ധിച്ച് വലിയൊരു രാഷ്ട്രീയ തർക്കമാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. പാലം നിർമ്മാണത്തിന്റെ ക്രെഡിറ്റ് ആർക്കാണ് എന്നതിനെച്ചൊല്ലി യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ രൂക്ഷമായ വാക്പോരാണ് നടക്കുന്നത്. ഈ വിഷയത്തിൽ മുൻ എം.എൽ.എ കെ. ശിവദാസൻ നായരുടെ പങ്കിനെക്കുറിച്ച് അബിൻ വർക്കി എംഎൽഎ ഔദ്യോഗിക സർക്കാർ രേഖകൾ പുറത്തുവിട്ടതോടെ പാലം തങ്ങളുടെ മാത്രമാണെന്ന് അവകാശപ്പെട്ട കമ്മികൾ പതിവുപോലെ തന്നെ നാണം കെട്ട് നാറിയിരിക്കുകയാണ്.
പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് താൻ നുണ പറയുകയാണെന്ന് ആരോപിച്ചവർക്ക് മറുപടിയായാണ് അബിൻ വർക്കി രേഖകൾ നിരത്തി രംഗത്തെത്തിയത്. ‘സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’ എന്ന ആമുഖത്തോടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അബിൻ വർക്കി പുറത്തുവിട്ട രേഖകൾ പ്രകാരം, 2012-13 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിലാണ് കോഴഞ്ചേരി പാലത്തിനായി ആദ്യമായി ഫണ്ട് അനുവദിച്ചത്. അന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും കെ.എം. മാണി ധനകാര്യ മന്ത്രിയുമായിരുന്ന കാലത്ത്, കെ. ശിവദാസൻ നായരുടെ പ്രത്യേക ആവശ്യപ്രകാരം രണ്ട് കോടി രൂപ അനുവദിക്കുകയും 2013 മാർച്ച് 13-ന് ഇതിന്റെ ഭരണാനുമതി ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.
ഡ്രോയിംഗ്, അതിർത്തി നിർണ്ണയം, മണ്ണ് പരിശോധന തുടങ്ങിയ പ്രാരംഭ പ്രവർത്തനങ്ങൾക്കായിരുന്നു ഈ പ്രാരംഭ തുക. തുടർന്ന് 39 കോടി രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റ് ചീഫ് എൻജിനീയർക്ക് സമർപ്പിക്കുകയും, 2015 ഫെബ്രുവരി 11-ന് അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിന് ഭാഗിക സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഈ കൃത്യമായ അടിത്തറയുടെ തുടർച്ചയായാണ് 2018-ൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചതെന്നും, വീണാ ജോർജിന്റെ കാലത്ത് നടന്നത് നേരത്തെ ആരംഭിച്ച പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ മാത്രമാണെന്നും അബിൻ വർക്കി ചൂണ്ടിക്കാട്ടുന്നു.
പാലം ഉദ്ഘാടനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന ആഗ്രഹത്താലാണ് ആദ്യം ഫണ്ട് അനുവദിച്ച സമയത്തെ എം.എൽ.എയായ ശിവദാസൻ നായരെയും, നിർമ്മാണ ഘട്ടത്തിലെ എം.എൽ.എയായ വീണാ ജോർജിനെയും ഒരുപോലെ ക്ഷണിക്കാൻ തീരുമാനിച്ചതെന്ന് അബിൻ വർക്കി പറയുന്നു. എന്നാൽ, മുൻകാലങ്ങളിൽ എൽ.ഡി.എഫ് സർക്കാരും എം.എൽ.എയും ഇത്തരത്തിലുള്ള രാഷ്ട്രീയ മാന്യത കാണിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. 2016-ൽ ആഞ്ഞിലമൂട്ടിൽ കടവ് പാലം ഉദ്ഘാടനം ചെയ്തപ്പോൾ, ആ പാലത്തിന്റെ പണി പൂർത്തീകരിച്ച സമയത്തെ എം.എൽ.എ ആയിരുന്ന ശിവദാസൻ നായരെ ക്ഷണിക്കാൻ പോലും അന്നത്തെ ഭരണപക്ഷം തയ്യാറായിരുന്നില്ല. മണ്ഡലത്തിലെ വികസന പരിപാടികളിൽ തന്നെ പങ്കെടുപ്പിക്കാതെ മുൻ എം.എൽ.എമാരുടെ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാനാണ് വീണാ ജോർജ് ശ്രമിക്കുന്നതെന്ന് കെ. ശിവദാസൻ നായരും നേരത്തെ വിമർശിച്ചിരുന്നു. പാലം തന്റേത് മാത്രമാണെന്ന അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ അബിൻ വർക്കി, സർക്കാർ രേഖകൾ കള്ളം പറയില്ലെന്നും ഈ നാടകം അവസാനിപ്പിച്ച് യാഥാർത്ഥ്യം അംഗീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
ഈ ക്രെഡിറ്റ് അടിച്ചു മാറ്റുന്ന പരിപാടി ഇന്നോ ഇന്നലെയോ കമ്മികൾ തുടങ്ങിയതല്ല. എന്തിനേറെ പറയുന്നു വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് പോലും ഒറ്റയ്ക്ക് അടിച്ചുമാറ്റാൻ ശ്രമിച്ച ടീമാണ് ഇവന്മാർ . പക്ഷെ ആ പരിപ്പ് കോഴഞ്ചേരിയിൽ വെന്തില്ല എന്ന് മാത്രം.



