കരുവന്നൂർ കള്ളപ്പണക്കേസ് ! പണം തിരിച്ചടച്ചാലും പ്രതിപട്ടികയിൽ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി! എ.ജെ. പോളിന്റെ ഹർജി തള്ളി

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ പണം തിരിച്ചടച്ചതുമാത്രം കൊണ്ട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാകാനാകില്ലെന്ന് ഹൈക്കോടതി . കേസിൽ ഇരുപത്തിമൂന്നാം പ്രതിയായ എ.ജെ. പോൾസൺ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. വ്യാജരേഖകൾ ചമച്ച് വായ്പയെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പണം പിന്നീട് തിരിച്ചടച്ചാലും നിയമനടടികളിൽ നിന്ന് ഒഴിവാകാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ബാങ്കിൽ നിന്ന് വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ രണ്ടരക്കോടി രൂപയുടെ വായ്പയാണ് പോൾസൺ തരപ്പെടുത്തിയത്. ഈ തുക ഉപയോഗിച്ച് കർണാടകയിൽ ഭൂമി വാങ്ങിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. പിന്നീട് കേസിൽ നിയമനടപടികൾ നേരിട്ട ഘട്ടത്തിൽ, പലിശ സഹിതം ആകെ 4,30,85,889 രൂപ പോൾസൺ ബാങ്കിൽ തിരിച്ചടച്ചിരുന്നു. തുക പൂർണ്ണമായി തിരിച്ചടച്ച സ്ഥിതിക്ക് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ വാദങ്ങൾ തള്ളിക്കളഞ്ഞാണ് കോടതി ഹർജി തള്ളിയത്. സാമ്പത്തിക ക്രമക്കേടുകൾ നടത്തി പണം തിരിച്ചടച്ചതുകൊണ്ട് മാത്രം കുറ്റകൃത്യത്തിന്റെ ഗൗരവം ഇല്ലാതാകുന്നില്ലെന്ന വിലയിരുത്തലിലാണ് കോടതിയുടെ നടപടി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles