ലിയർജെറ്റ് വിമാന ദുരന്തം! മെയ് ഡേ സന്ദേശമയച്ചത് 20-കാരിയായ സഹപൈലറ്റ് നതാലിയ ഗാഡെൽഹ ഫിൽഗ്വേറാസ്!കൂടുതൽ വിവരങ്ങൾ പുറത്ത്

അമേരിക്കയിലെ ഫ്ലോറിഡയിൽ ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടിയിലുള്ള ജനവാസ മേഖലയിൽ സ്വകാര്യ ലിയർജെറ്റ് 60 വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
അപകടത്തിന് തൊട്ടുമുമ്പ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ് ഡേ സന്ദേശം അയച്ചത് 20-കാരിയായ സഹപൈലറ്റ് നതാലിയ ഗാഡെൽഹ ഫിൽഗ്വേറാസ് ആയിരുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്.

വിമാനത്തിന്റെ പുറത്ത് മൈനസ് 47 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ കനത്ത മഞ്ഞുവീഴ്ച നേരിടുന്നുണ്ടെന്നും അതിരൂക്ഷമായ കാറ്റിൽ വിമാനം ഉയർന്നുപൊങ്ങുകയാണെന്നും നാതാലിയ കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ വിമാനം മിനിറ്റിൽ 20,000 അടിയിലധികം വേഗതയിൽ താഴേക്ക് പതിക്കുകയാണെന്നും തങ്ങൾ നിലംപതിക്കാൻ പോകുകയാണെന്നും നാതാലിയ പരിഭ്രാന്തിയോടെ വിളിച്ചുപറയുകയായിരുന്നു. സെക്കൻഡുകൾക്കുള്ളിൽ വിമാനം പൂർണ്ണമായി ത തകർന്നു വീഴുകയായിരുന്നു.

അപകടത്തിൽ മരിച്ച സഹപൈലറ്റ് നാതാലിയ ഗാഡെൽഹ ഫിൽഗ്വേറാസ് തനിക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് മുമ്പ്, 17-ാം വയസ്സിൽ തന്നെ പ്രൈവറ്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കി പ്രദേശിക മാധ്യമങ്ങളിൽ താരമായിരുന്നു. കഴിഞ്ഞ ഒൻപത് മാസമായി വാണിജ്യ പൈലറ്റായി ജോലി ചെയ്തുവരികയായിരുന്ന നാതാലിയക്ക് ഏകദേശം 1,300 മണിക്കൂറിലധികം വിമാനം പറത്തിയുള്ള പരിചയസമ്പത്തുണ്ടായിരുന്നു. വിമാനം തകരുന്നതിന് പത്ത് മിനിറ്റ് മുമ്പ് കനത്ത മഞ്ഞുവീഴ്ചയെക്കുറിച്ചും മോശം കാലാവസ്ഥയെക്കുറിച്ചും നാതാലിയ തന്റെ ആൺ സുഹൃത്തിന് സന്ദേശമയച്ചിരുന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. മുഖ്യ പൈലറ്റിന് പുറമെ നാതാലിയക്ക് വിമാനം നിയന്ത്രിക്കാനുള്ള യോഗ്യതയുണ്ടായിരുന്നെങ്കിലും അന്തിമ തീരുമാനങ്ങൾ എടുക്കാനുള്ള പദവി ഉണ്ടായിരുന്നില്ലെന്ന് അമ്മ കാമില ഗാഡെൽഹ പ്രതികരിച്ചു.

നാതാലിയയെയും മറ്റൊരു പൈലറ്റിനെയും കൂടാതെ അമേരിക്കയിലെ പ്രമുഖ ടെക് സംരംഭകനായ ആദം റോബിൻസണും കുടുംബവുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. retention.com സ്ഥാപകനായ ആദം റോബിൻസൺ (45), ഭാര്യ ഹെലൻ ഷാർപ്പ്, ഇവരുടെ മക്കളായ എമ്മ (4), ചാർലി (2) എന്നിവരും കുട്ടികളെ പരിചരിച്ചിരുന്ന അനിത മരിയ സെറ്റിന, ഒപ്പം യാത്ര ചെയ്തിരുന്ന റേച്ചൽ റീഡ്, ചാർമി ഫെർ എന്നിവരാണ് ദുരന്തത്തിൽ മരിച്ച മറ്റ് യാത്രക്കാർ. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles