ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധിയെന്നത് വ്യാജ വാർത്ത!! കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം പുറത്ത്

ദില്ലി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കേന്ദ്ര സർക്കാർ. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി.ഐ.ബി) ഫാക്ട് ചെക്ക് വിഭാഗമാണ് ഈ വ്യാജ പ്രചാരണത്തിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ധനമന്ത്രാലയം ഇത്തരത്തിലുള്ള യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഗെസറ്റ് വ്യാജമാണെന്നും പി.ഐ.ബി എക്സ് പ്ലാറ്റ്‌‌ഫോമിലൂടെ വ്യക്തമാക്കി.

പൊതുമേഖലാ ബാങ്കുകൾക്കായി എല്ലാ ശനിയാഴ്ചയും അവധിയാക്കണമെന്നത് ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐ.ബി.എ) ബാങ്ക് യൂണിയനുകളും തമ്മിൽ ഈ വിഷയത്തിൽ ചർച്ചകൾ പുരോഗമിച്ചുവരികയാണ്. ഇതിനായി ബാങ്ക് ഓഫ് ഇന്ത്യ എം.ഡിയും സി.ഇ.ഒയുമായ രജ്നീഷ് കർണാതക് അധ്യക്ഷനായുള്ള ഉന്നതതല സമിതിക്കും രൂപം നൽകിയിട്ടുണ്ട്. എന്നാൽ ഈ ചർച്ചകൾ നടക്കുന്നുണ്ടെന്നതൊഴിച്ചാൽ സർക്കാരിന്റെ ഭാഗത്തുനിന്നും അത്തരം ഔദ്യോഗിക തീരുമാനങ്ങളോ അംഗീകാരങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല.

നിലവിലുള്ള ബാങ്കിങ് അവധി ദിനങ്ങളിൽ യാതൊരു മാറ്റവുമില്ലെന്ന് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടതാണ്. നിലവിലെ നിയമപ്രകാരം എല്ലാ ഞായറാഴ്ചകളിലും, രണ്ടും നാലും ശനിയാഴ്ചകളിൽ മാത്രമാണ് പൊതുമേഖലാ ബാങ്കുകൾക്ക് അവധിയുള്ളത്. വ്യാജമായി പ്രചരിക്കുന്ന വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ ശനിയാഴ്ചയും ബാങ്കുകൾക്ക് അവധിയാണെന്ന് ഉപഭോക്താക്കൾ തെറ്റിദ്ധരിക്കരുതെന്ന് അധികൃതർ അറിയിച്ചു. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ ഔദ്യോഗികമായ തീരുമാനങ്ങൾ ഉണ്ടായാൽ അത് സർക്കാരിന്റെ ഭാഗത്തുനിന്നും വിജ്ഞാപനത്തിലൂടെ മാത്രമേ പുറത്തുവരുകയുള്ളൂ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles