പഞ്ചാബിൽ ഓപ്പറേഷൻ താമര ! 3 ആം ആദ്മി വിമത എംഎൽഎമാർ ബിജെപിയിൽ

ന്യൂഡൽഹി: 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മൂന്ന് വിമത എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ കുൻവർ വിജയ് പ്രതാപ് സിംഗ്, ഹർമീത് സിംഗ് പഠാൻമജ്‌റ, ചേതൻ സിംഗ് ജോരമജ്‌റ എന്നിവരാണ് ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. പഞ്ചാബ് ബിജെപി അദ്ധ്യക്ഷൻ കേവൽ സിംഗ് ധില്ലൺ, ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ എന്നിവർ ചേർന്ന് മൂവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി സംസ്ഥാനത്ത് സ്വാധീനം ശക്തമാക്കുന്നതിനിടെയാണ് ഭരണകക്ഷിയിലെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ടത്. സനൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹർമീത് സിംഗ് പഠാൻമജ്‌റയും സമാന മണ്ഡലം എം.എൽ.എയായ ചേതൻ സിംഗ് ജോരമജ്‌റയും ഞായറാഴ്ച ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി സമർപ്പിച്ചിരുന്നു. അമൃതസർ നോർത്ത് എം.എൽ.എയായ കുൻവർ വിജയ് പ്രതാപ് സിംഗ് തിങ്കളാഴ്ച നിയമസഭാ സ്പീക്കർ കുൽതാർ സിംഗ് സന്ധ്വാന് രാജി സമർപ്പിക്കുകയായിരുന്നു. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നേതാക്കളാണ് ഇവർ മൂന്നുപേരും.

2027-ലെ തിരഞ്ഞെടുപ്പിനായുള്ള 40 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി അടുത്തിടെ പുറത്തിറക്കിയിരുന്നു. നിലവിലെ 40 എം.എൽ.എമാർക്കും വീണ്ടും സീറ്റ് നൽകിയ പാർട്ടി, മുഖ്യമന്ത്രി ഭഗവന്ത് മാൻ ധൂരി മണ്ഡലത്തിൽ നിന്നുതന്നെ വീണ്ടും ജനവിധി തേടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മൂന്ന് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles