ഭരണതലത്തിൽ 25 വർഷം തികച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ജനങ്ങളുടെ അനുഗ്രഹമാണ് തന്റെ കരുത്തെന്ന് പ്രഖ്യാപനം

ന്യൂഡൽഹി: ഭരണതലത്തിൽ തുടർച്ചയായ 25 വർഷങ്ങൾ പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്തതുമുതലുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ല് അദ്ദേഹം പിന്നിട്ടു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി അധികാരത്തിലിരുന്നതിൻ്റെ 25 ാം വാ‍ർഷികാഘോഷമായ വികസിത് ഭാരത് സങ്കൽപ് സഭയിൽ അദ്ദേഹം സംസാരിച്ചു..

2001 ഒക്ടോബറിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇത്രയും ദീർഘകാലം ഈ പദവിയിൽ തുടരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. വർഷങ്ങളായി ജനങ്ങൾ നൽകിയ പിന്തുണയും അനുഗ്രഹവുമാണ് ഈ നേട്ടത്തിന് കാര്യമെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ വണങ്ങുന്നതായി വ്യക്തമാക്കി. തന്റെ രാഷ്ട്രീയ യാത്രയിലുടനീളം പിന്തുണ നൽകിയ എൻഡിഎ സഖ്യകക്ഷികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും. ഇതിനായുള്ള പദ്ധതികൾ നടപ്പാക്കുകയാണ്. ആഗോള ഉൽപ്പാദന ഹബ് ആക്കി ഇന്ത്യയെ മാറ്റും. സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചതാണ് തൻ്റെ രാഷ്ട്രീയ റിപ്പോർട്ട് കാർഡ്. തനിക്ക് നേരത്തെ തന്നെ രാഷ്ട്രീയത്തിലേക്ക് വരാമായിരുന്നു, അത് പ്രലോഭിപ്പിച്ചിട്ടില്ല. എന്തൊക്കെ ഉത്തരവാദിത്വങ്ങൾ തന്നിലേക്ക് വന്നോ, അതൊക്കെ താൻ പൂർത്തിയാക്കി. സ്വാർത്ഥതയില്ലാത്ത പ്രവർത്തി മാത്രമാണ് തൻ്റെ ലക്ഷ്യം, പ്രവർത്തിയാണ് മതം. രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നത് വോട്ടിൻ്റെ പേരിൽ സമൂഹത്തെ വിഭജിക്കുന്നതാണ്. നാട്ടിൽ കറണ്ടില്ലെങ്കിൽ അത് ഒരു വിഭാ​ഗത്തെ മാത്രമല്ല ബാധിക്കുക, എല്ലാവരെയുമാണ് ബാധിക്കുന്നത്. അതിന് പരിഹാരം കാണാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലൈ ദുബായ് വിമാനത്തിലെ പൈലറ്റ് സ്മിത് മച്ഛറിനെ വീണ്ടും മോദി പ്രശംസിച്ചു. ഇപ്പോൾ ഇന്ത്യക്കാരനായ ഒരു പൈലറ്റിനെ പറ്റിയാണ് ലോകം സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യൻ നിർമ്മിത വിമാനത്തെ പറ്റി സംസാരിക്കുന്ന ഒരു ദിവസം വരും. ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും ഈ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നും മോദി പറഞ്ഞു. ഇന്ത്യക്ക് മുന്നിൽ വലിയ വെല്ലുവിളികളുണ്ട്, പക്ഷെ 140 കോടി പരിഹാരങ്ങളുണ്ടെന്നും‌ മോദി പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles