മുംബൈ : ബോളിവുഡ് താരം ടൈഗർ ഷെറോഫിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പിടിയിലായ നാല് പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി ഒക്ടോബർ 28 വരെ നീട്ടി മുംബൈ കോടതി. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ, ‘സിഗ്നൽ’ ആപ്പ് വഴിയുള്ള ആശയവിനിമയങ്ങൾ, ശബ്ദരേഖകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോടതി ഉത്തരവ്. കസ്റ്റഡി കാലാവധി ഒക്ടോബർ 31 വരെ നീട്ടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും 28 വരെയാണ് കോടതി അനുവദിച്ചത്.
ഒക്ടോബർ 18-നായിരുന്നു ഫുട്ബോൾ മത്സരത്തിന് ശേഷം മടങ്ങുകയായിരുന്ന ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ഏഴ് റൗണ്ട് വെടി വെയ്പ്പ് ഉണ്ടായത്. ആക്രമണത്തിൽ ടൈഗർ ഷെറോഫിനും അദ്ദേഹത്തിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഒരു ആരാധകനും പരിക്കേറ്റിരുന്നു. പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തു.
അനിൽ പണ്ഡിറ്റ് എന്നയാളുടെ നിർദ്ദേശപ്രകാരമാണ് പ്രതികൾ വെടിവെപ്പ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. ആക്രമണം നടത്തിയവരും മുൻകൂട്ടി നിരീക്ഷണം നടത്തിയവരുമടക്കം രണ്ട് സംഘങ്ങളാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു. കസ്റ്റഡിയിലുള്ള പ്രതികളുടെ ശബ്ദസാംപിളുകൾ ശേഖരിക്കുന്നതിനൊപ്പം ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ തിരിച്ചേൽപ്പിക്കാൻ നിർദ്ദേശം നൽകിയ സൂത്രധാരനിലേക്കും അന്വേഷണം നീളുകയാണ്.



