ഐഫോൺ ഡ്യുവോയിൽ ഡിസ്പ്ലേ തകരാർ ?? വലിയ വിള്ളലും അരോചകമായ ശബ്ദവുമെന്ന് ഉപഭോക്താക്കൾ ! അന്വേഷണവുമായി ആപ്പിൾ

വിപണിയിലെത്തിയതിന് പിന്നാലെ വൻ തിരിച്ചടി നേരിട്ട് ടെക് ഭീമനായ ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മടക്കാവുന്ന ഫോണായ ‘ഐഫോൺ ഡ്യുവോ’. ഫോൺ തുറക്കുമ്പോൾ ഉള്ളിലെ സ്ക്രീനിൽ വിള്ളൽ വീഴുന്നുവെന്നും ഡിസ്പ്ലേ തകരാറിലാകുന്നുവെന്നും ചൂണ്ടിക്കാട്ടി നിരവധി ഉപഭോക്താക്കൾ രംഗത്തെത്തി. വൻ തുക മുടക്കി ഫോൺ വാങ്ങിയവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും റെഡ്ഡിറ്റിലും തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ചതോടെ സംഭവം ആഗോളതലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്.

ഡിസ്പ്ലേ നിവർത്തുമ്പോൾ ഫോണിനുള്ളിൽ നിന്ന് ഒരു തരം ശബ്ദം കേൾക്കാറുണ്ടെന്നും, തൊട്ടുപിന്നാലെ സ്ക്രീനിന്റെ മധ്യഭാഗത്തായി വലിയ വിള്ളൽ രൂപപ്പെടുന്നു എന്നുമാണ് ഉപഭോക്താക്കളുടെ പരാതി. ഇതിനുപുറമേ സ്ക്രീനിൽ വെളുത്ത പാടുകൾ വരുമെന്നും വലതുഭാഗത്തെ ഡിസ്പ്ലേ പൂർണ്ണമായും പ്രവർത്തനരഹിതമാകുമെന്നും ഉപഭോക്താക്കൾ വ്യക്തമാക്കുന്നു. സാൻ ഡിയേഗോ, ന്യൂയോർക്ക്, ഇന്ത്യയിലെ ചെന്നൈ ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ ഇതേ തരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വർഷ നീണ്ട ഗവേഷണങ്ങൾക്കും നിർമ്മാണ പരീക്ഷണങ്ങൾക്കും ശേഷമാണ് ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത്. ഏകദേശം $1,999 വിലമതിക്കുന്ന ഉപകരണത്തിൽ ഇത്തരം നിർമ്മാണ തകരാറുകൾ കണ്ടെത്തിയത് കമ്പനിക്ക് കനത്ത തിരിച്ചടിയാണ്.

പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വളരെ കുറഞ്ഞ എണ്ണം ഐഫോൺ ഡ്യുവോ യൂണിറ്റുകളെ മാത്രമാണ് ഇത് ബാധിച്ചിട്ടുള്ളതെന്നും ആപ്പിൾ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. സ്ക്രീൻ തകരാർ നേരിടുന്ന ഉപഭോക്താക്കൾ ഉടനടി ‘ആപ്പിൾ കെയർ’ വഴി ഫോൺ മാറ്റി വാങ്ങണമെന്ന് കമ്പനി ആവശ്യപ്പെട്ടു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles