വ്യാജമദ്യ കേസ് , ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ് സംഘം ! വാഴവറ്റയിലെ വസതിയിലെത്തി

സുൽത്താൻ ബത്തേരി: വീട്ടിൽ വ്യാജമദ്യം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴിയെടുക്കാൻ എക്സൈസ് സംഘം വാഴവറ്റയിലെ വസതിയിലെത്തി. കേസിൽ ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.

നിയമവിരുദ്ധമായി മദ്യം കണ്ടെത്തിയ വാഴവറ്റയിലെ വീട് ഭാര്യാമാതാവിന്റെ പേരിലാണെന്നും കോടതി വ്യവഹാരങ്ങളുടെ ഭാഗമായി ഇതിന്റെ കൈവശാവകാശം മറ്റൊരാളിലേക്ക് മാറിയിരുന്നുവെന്നുമാണ് ആന്റോ അഗസ്റ്റിൻ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ ഈ വാദം തള്ളിയ പ്രോസിക്യൂഷൻ, വീട് ആന്റോയുടെ കൈവശം തന്നെയാണ് എന്നതിന് തെളിവായി വ്യക്തമായ രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.

മെസ്സി തട്ടിപ്പിലെ അന്വേഷണ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് വാഴവറ്റയിലെ വീട്ടിൽ നിന്ന് ഭീമമായ മദ്യശേഖരം കണ്ടെത്തിയത്. 43 ലിറ്റർ വിദേശമദ്യം, 4.824 ലിറ്റർ വിദേശനിർമ്മിത വൈൻ, 5.5 ലിറ്റർ പ്രാദേശിക നിർമ്മിത വൈൻ, 860 മില്ലിലിറ്റർ മിലിട്ടറി മദ്യം എന്നിങ്ങനെ ആകെ 67 ലിറ്ററിലധികം അനധികൃത മദ്യശേഖരമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. തുടർന്ന് അബ്കാരി നിയമത്തിലെ 55 (i), 55 (a) ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എക്സൈസ് ആന്റോ അഗസ്റ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അനധികൃതമായും വിൽപ്പന ലക്ഷ്യമിട്ടും വ്യാജമദ്യത്തിന് സമാനമായ വസ്തുക്കൾ വീടിനുള്ളിൽ സൂക്ഷിച്ചുവെന്നതുമാണ് ആന്റോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങൾ. കേസിൽ തുടർനടപടികളുമായി എക്സൈസ് സംഘം മുന്നോട്ട് പോവുകയണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles