തിരൂരങ്ങാടി ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം! കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ, കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ സൂപ്പർവൈസറി വീഴ്ചയുടെ അടിസ്ഥാനത്തിൽ കെഎസ്ഇബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കനടപടികൾ സ്വീകരിക്കുമെന്നും, മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് അടിയന്തരമായി 10 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകാൻ വൈദ്യുതിമന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് നിർദേശം നൽകിയതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇത്തരം അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും അടിയന്തരമായി പട്രോളിംഗ് നടത്തി പരിശോധിക്കാൻ കെഎസ്ഇബി ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ പരിശോധനാ ഡ്രൈവിന്റെ ഭാഗമായി അപകടസാധ്യതയുള്ള ഇടങ്ങളിൽ പ്രത്യേക സുരക്ഷാ ഓഡിറ്റ് നടത്താനും, കണ്ടെത്തുന്ന സുരക്ഷാവീഴ്ചകൾ ഉടൻ പരിഹരിക്കാനും മന്ത്രി നിർദേശിച്ചു. ഇതോടൊപ്പം, സംഭവത്തിൽ നിയമപരമായ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വൈദ്യുതി വിതരണ സംവിധാനങ്ങളിലെ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ബോർഡ് ഉറപ്പുവരുത്തും. വിദ്യാർത്ഥിയുടെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles