തമിഴ്നാട്ടിലെ കൃഷിഭൂമിയിൽ കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യം തള്ളി! നാല് പേർ അറസ്റ്റിൽ, ഗുണ്ടാനിയമം ചുമത്തുമെന്ന് പോലീസ്

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ലോറി ഡ്രൈവർ തിമ്മരാജ്, ഇടനിലക്കാരനായ വെള്ളദുരൈ എന്നിവരുൾപ്പെടെ നാല് തമിഴ്നാട് സ്വദേശികളെയാണ് തെങ്കാശിപോലീസ് അറസ്റ്റ് ചെയ്തത്. മാലിന്യം കടത്താൻ ഉപയോഗിച്ച ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തെങ്കാശി ശങ്കരൻകോവിലിലെ കൃഷിഭൂമിയിൽ രാത്രിയുടെ മറവിലാണ് ലോറിയിൽ എത്തിച്ച മാലിന്യങ്ങൾ ഉപേക്ഷിച്ചത്. മലയാളത്തിലുള്ള ഫ്ലക്സ് ബോർഡുകൾ, കേരളത്തിൽ വിൽപ്പനയ്ക്കുള്ള മരുന്നുകളുടെ ഒഴിഞ്ഞ കുപ്പികൾ തുടങ്ങിയവയാണ് തള്ളിയ മാലിന്യങ്ങളിൽ ഉണ്ടായിരുന്നത്. സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതോടെ അതിർത്തി ജില്ലകളിൽ പ്രതിഷേധം ശക്തമാവുകയും, ‘തമിഴ്നാട് കേരളത്തിന്റെ മാലിന്യക്കൂമ്പാരമല്ല’ എന്ന ക്യാമ്പയിൻ വീണ്ടും സജീവമാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് പൊലീസിന്റെ അടിയന്തര നടപടി. മാലിന്യം തള്ളുന്നവർക്കെതിരെ ഗുണ്ടാനിയമം അടക്കമുള്ള കർശന വകുപ്പുകൾ ചുമത്തുമെന്നും അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കുമെന്നും തെങ്കാശി എസ്.പി ആർ. സ്റ്റാലിൻ വ്യക്തമാക്കി. കൃഷിഭൂമിയിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണതയ്ക്കെതിരെ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles