കുടികൊള്ളുന്നത് ഫോട്ടോഗ്രാഫിയുടെ ആത്മാവ് ! ലക്ഷങ്ങൾ വിലയുള്ള ലൈകയും ഹാസ്സൽബ്ലാഡും!! എന്തുകൊണ്ടാണ് ഈ ക്യാമറകൾ ഇത്രയധികം പ്രിയപ്പെട്ടതാകുന്നത്?

സോണി, കാനൻ, നിക്കോൺ തുടങ്ങിയ ബ്രാൻഡുകളുടെ അത്യാധുനിക ക്യാമറകൾ വിപണിയിലുണ്ടെങ്കിലും ഫോട്ടോഗ്രാഫർമാരുടെ സ്വപ്നങ്ങളിൽ എപ്പോഴും മുൻപന്തിയിലുള്ളത് ഹാസ്സൽബ്ലാഡ് (Hasselblad), ലൈക (Leica) എന്നീ ലെജൻഡറി ബ്രാൻഡുകളാണ്. സാധാരണ ക്യാമറകളെ അപേക്ഷിച്ച് പത്തിരട്ടിയിലധികം വിലവരുന്ന ഈ ക്യാമറകൾ എന്തിനാണ് ആളുകൾ ഇത്രയധികം പണം മുടങ്ങി വാങ്ങുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവയുടെ സമാനതകളില്ലാത്ത ഗുണനിലവാരത്തിലാണ്.

വിലകൂടിയ സെൻസറുകളും ഉയർന്ന റെസല്യൂഷനുമാണ് ഇവയുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന്. ഹാസ്സൽബ്ലാഡ് ക്യാമറകളിൽ ഉപയോഗിക്കുന്ന മീഡിയം ഫോർമാറ്റ് സെൻസറുകൾ സാധാരണ ഫുൾ-ഫ്രെയിം സെൻസറുകളേക്കാൾ വലുതാണ്. മൊബൈൽ ഫോണുകളിലും മറ്റും കാണുന്നതുപോലെ പിക്സലുകൾ കൂട്ടിച്ചേർക്കുന്ന ‘പിക്സൽ ബിന്നിംഗ്’ രീതി ഇവ ഉപയോഗിക്കുന്നില്ല. അതിനാൽ ഓരോ പിക്സലിന്റെയും നിലവാരം വളരെ ഉയർന്നതായിരിക്കും. കൂടാതെ, ലോകത്തിലെ ഏറ്റവും മികച്ച ലെൻസുകളാണ് ഇവയ്ക്കായി നിർമ്മിക്കപ്പെടുന്നത്.

ചിത്രങ്ങളിലെ ഡൈനാമിക് റേഞ്ച്, മികച്ച കളർ സയൻസ് എന്നിവയിലും ഈ ക്യാമറകൾ മികച്ച നിലവാരം പുലർത്തുന്നു. അതിശൈത്യമുള്ള അന്തരീക്ഷത്തിലും കടുത്ത പ്രതികൂല സാഹചര്യങ്ങളിലും പോലും യാതൊരു തകരാറും കൂടാതെ പ്രവർത്തിക്കാൻ ഇവയ്ക്ക് സാധിക്കും. ചന്ദ്രയാത്രകളിൽ അടക്കം ചരിത്രപ്രസിദ്ധമായ ദൃശ്യങ്ങൾ പകർത്താൻ ഹാസ്സൽബ്ലാഡ് ക്യാമറകൾ ഉപയോഗിച്ചിട്ടുണ്ട്. ഫാക്ടറികളിൽ യന്ത്രസഹായത്തോടെ വൻതോതിൽ ഉത്പാദിപ്പിക്കുന്നതിന് പകരം, ഓരോ ക്യാമറയും വിദഗ്ധരുടെ കൈകൾകൊണ്ട് ഒപ്പിച്ച് നിർമ്മിക്കുകയും കർശന ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. വർഷത്തിൽ ചുരുക്കം ചില യൂണിറ്റുകൾ മാത്രം നിർമ്മിക്കുന്നതും ഇവയുടെ വില വർദ്ധിപ്പിക്കുന്നു. മികച്ച വീഡിയോ ദൃശ്യങ്ങൾ നൽകുന്ന മറ്റ് ക്യാമറകൾ വിപണിയിലുണ്ടെങ്കിലും, ശുദ്ധമായ ഫോട്ടോഗ്രാഫിയുടെ ആത്മാവ് തേടുന്നവർക്ക് ഇന്നും ലൈകയും ഹാസ്സൽബ്ലാഡും തന്നെയാണ് മികച്ച അനുഭവം നൽകുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles