ഇറാനെതിരായ പുതിയ സൈനിക നീക്കം 2027ലേക്ക് മാറ്റി ട്രംപ്! ജനുവരി ഒന്നിന് ശേഷം തീരുമാനമെന്ന് സൂചന

വാഷിംഗ്ടൺ : ഇറാനെതിരായ പുതിയ സൈനിക ആക്രമണങ്ങളെക്കുറിച്ചുള്ള തീരുമാനം അടുത്ത വർഷത്തേക്ക് നീട്ടിവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനുവരി ഒന്നിന് ശേഷമേ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കൂ എന്നും ഇക്കാര്യത്തിൽ തിടുക്കമില്ലെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ചൈന സന്ദർശനം പൂർത്തിയാക്കി വാഷിംഗ്ടണിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിലിരുന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേരത്തെ നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ബന്ധപ്പെട്ട് നിർണ്ണായക തീരുമാനങ്ങളുണ്ടാകുമെന്ന സൂചനയാണ് ട്രംപ് നൽകിയിരുന്നത്.

എട്ടുമാസത്തോളമായി തുടരുന്ന സംഘർഷത്തിൽ ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാൻ ഒരു ഒത്തുതീർപ്പിന് തയ്യാറാകുമെന്നായിരുന്നു ട്രംപിന്റെ പ്രതീക്ഷ. എന്നാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടു. ഉപരോധങ്ങളും നാവിക ഉപരോധവും ഫലം കാണുന്നുണ്ടെന്നാണ് ഭരണകൂടം ഇപ്പോൾ വിലയിരുത്തുന്നത്. യുദ്ധം നിയന്ത്രിക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് വ്യാഴാഴ്ചയും തള്ളിയിരുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഇറാൻ വിഷയവും കാരണമായെന്ന് സമ്മതിച്ചെങ്കിലും, വീണ്ടും അവസരം ലഭിച്ചാൽ അന്നെടുത്ത നിലപാടിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ഇറാന് ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇറാൻ സംഘർഷത്തിൽ നിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പരസ്യമായി അകലം പാലിച്ചതും ശ്രദ്ധേയമായി. തിരഞ്ഞെടുപ്പ് തോൽവിക്ക് സംഘർഷവും കാരണമായെന്ന വാൻസിന്റെ നിലപാടിനെ ട്രംപ് പിന്തുണച്ചു. തുടർന്ന് ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ നിന്ന് വാൻസിനെ മാറ്റി ആഭ്യന്തര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ട്രംപ് നിർദ്ദേശിച്ചു. റഷ്യൻ, ചൈനീസ് നേതാക്കളുമായുള്ള ഉച്ചകോടിക്ക് ശേഷം വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും ഇറാൻ വിഷയം പരാമർശിച്ചിരുന്നില്ല.

വാഷിംഗ്ടണിൽ ‘ഡർട്ടി ബോംബ്’ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ ട്രംപ് തള്ളിക്കളഞ്ഞു. തലസ്ഥാനത്തുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ ആണവ പദ്ധതികൾക്ക് തടയിട്ടതോടെ ഇറാൻ രാസ, ജൈവ ആയുധങ്ങളിലേക്ക് തിരിയുന്നുണ്ടെന്ന സൂചനകളുണ്ടെന്നും ട്രംപ് ആരോപിച്ചു. അതേസമയം, ഭീതി പരത്താനും സൈനിക നടപടികൾക്ക് ന്യായീകരണം കണ്ടെത്താനുമുള്ള അമേരിക്കയുടെ ശ്രമമാണിതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇറാൻ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്രയേലുമായി ചേർന്ന് ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ആണവ പദ്ധതി തകർക്കലാണ് പ്രധാന കാരണമായി ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles